തന്റെ ഉടമസ്ഥര്‍ പഴയ വീട് വിട്ട് യാതൊരു ഗൃഹാതുരത്വവും ഇല്ലാതെ പുതിയ വീട്ടിലേക്കു താമസം മാറിയപ്പോള്‍ ജെസ്സിയെന്ന പൂച്ചയ്ക്ക് തങ്ങളുടെ പഴയ വീടിനെ വിട്ട് പോരുക പ്രയാസം തന്നെയായിരുന്നു അതുകൊണ്ട് തന്നെ പുതിയ വീട്ടില്‍ നിന്നും അവള് പഴയ വീട്ടിലേക്കു തിരിച്ചെത്തി, ഒരു വര്‍ഷം കൊണ്ട് രണ്ടായിരം മൈലുകള്‍ താണ്ടി പഴയ വീട്ടില്‍ തിരിച്ചെത്തിയ ജെസ്സു എവര്ക്കുമിപ്പോള് അത്ഭുതമായിരിക്കുകയാണ്.
ദാര്വിനിലെ നോര്‍ത്തേന്‍ സിറ്റിക്ക് പുറത്തുള്ള ബെറ്റി സ്പ്രിങ്ങ്സില്‍ ഉള്ള വീട്ടില്‍ നിന്നും ജെസ്സി പൂച്ചയെ കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് കാണാതായത്. തുടര്‍ന്നു ഒരു വര്‍ഷത്തിന് ശേഷം സൌത്ത് ഓസ്ട്രേലിയയിലെ എയര്‍ പെനിന്‍സുലയില്‍ ഉള്ള അവരുടെ പഴയ വീട്ടില്‍ ജെസ്സി തിരിചെത്തുകയുമായിരുന്നു.
രാജ്യത്തിന്റെ അതിര്‍ത്തികളായ ഈ രണ്ടു സ്ഥലങ്ങളും തമ്മില്‍ ഏതാണ്ട് 2000 മൈലോളം ദൂരമുണ്ട്. അതും ജെസ്സി മരുഭൂമിയും താണ്ടിയാണ് പഴയ വീട്ടിലെതിയിരിക്കുന്നത് എന്നതാണ് ഏറെ അതിശയം. പലര്‍ക്കും ഇത് വിശ്വസിക്കാന്‍ പറ്റുന്നില്ലയെങ്കിലും ജെസ്സിയുടെ ഉടമയായ ഷെറീ ഗേല്‍ പറയുന്നത് തന്റെ പൂച്ച റോഡിലൂടെ നടന്നു തന്നെയാണ് പഴയ വീട്ടില്‍ തിരിച്ചെത്തിയത് എന്നാണ്, അവര്‍ ഇതിനു നല്കുന്ന വിശദീകരണം ജെസ്സിക്ക് കാറില്‍ കയറുന്നത് ഇഷ്ടമല്ലെന്നതാണ്.
ഷെറീയും ഭര്‍ത്താവ് ആണ്ട്രുവും ജെസ്സിയെ അവളുടെ കൂടെ ജീവിച്ച മറ്റു രണ്ടു പൂച്ചകളില്‍ നിന്നും വേര്‍പ്പെടുത്തി അവളുമായി പോര്‍ട്ട് ലിങ്കനില്‍ നിന്നും ദാര്വിനിലേക്ക് വിമാനത്തിലാണ് വന്നത്. തുടര്‍ന്നു രണ്ടു മൂന്ന് ആഴ്ചകള്‍ ജെസ്സി പുതിയ വീട്ടില്‍ തന്നെയുണ്ടായിരുന്നു, നേഴ്സായ ഷെറീ കരുതിയത് അവള് വീടുമായി ഇണങ്ങി കാണുമെന്നാണ്.
പക്ഷെ ഈ ധാരണ തെറ്റായിരുന്നു ജെസ്സിയെ പിന്നീട് കാണാതായി. പിന്നീട് ഒരു വര്‍ഷത്തിലേറെ കഴിഞ്ഞപ്പോള്‍ ഷെറീയുടെ പഴയ വീട്ടില്‍ ഇപ്പോള്‍ താമസിക്കുന്നവര്‍ തങ്ങളുടെ വീട്ടില്‍ ചുറ്റി തിരിയുന്ന ഈ പൂച്ചയെ കാണുകയും അവര്‍ ഷെറീക്ക് ആ പൂച്ചയുടെ ഫോട്ടോ എടുത്തു അയക്കുകയും ഷെറീ ജെസ്സിയെ തിരിച്ചറിയുകയുമായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല