1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 5, 2011

ഇംഗ്ലണ്ടിലെ ഏറ്റവും തിരക്കേറിയ പാതകളിലൊന്നായ എം5ല്‍ ഇരുപത്തിയേഴ് വാഹനങ്ങള്‍ കൂട്ടിയിടിച്ച് 7 പേര്‍ മരിച്ചതായി സ്ഥിരീകരണം.. ഇരുപത് കാറുകളും ആറ് ലോറികളും ഉള്‍പ്പെടെയുള്ള വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടിരിക്കുന്നത്. കൂട്ടയിടിയെത്തുടര്‍ന്ന് ഉണ്ടായ തീപിടുത്തത്തിലാണ് എല്ലാവരും കൊല്ലപ്പെട്ടിരിക്കുന്നത്. മുപ്പത്തിയഞ്ചോളം പേര്‍ക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

എം5ലെ ടോണ്ടന് അടുത്തുള്ള 26 ജംഗ്ഷനിലാണ് അപകടമുണ്ടായിരിക്കുന്നത്. പതിനെട്ട് മൈല്‍ റോഡ് 24 മണിക്കൂര്‍ നേരത്തേക്ക് അടച്ചിട്ടതായി മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. അപകടത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അറിയാന്‍ 0800 092 0410 ഈ നമ്പറില്‍ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. അപകടത്തെത്തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ട ട്രാഫിക് ബ്ലോക്കാണ് സ്ഥലത്തുണ്ടായത്. ഇരുപത്തിയേഴ് വാഹനങ്ങളാണ് കൂട്ടിയിടിച്ചതെങ്കിലും നാല്‍പത്തിമൂന്ന് വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ ഉണ്ടായിട്ടുണ്ട്.

മരണസംഖ്യ 21 ആയി ഉയരാനിടയുണ്ടെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വാഹനാപകടമാണ് ഉണ്ടായിരിക്കുന്നത്.മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് രാത്രിയിലുണ്ടായ അപകടത്തെത്തുടര്‍ന്ന കാര്യമായ രക്ഷാപ്രവര്‍ത്തനം നടത്താന്‍ സാധിച്ചിരുന്നില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.