മാഡലിന്‍ മക്കനെ കാണാതായത്തിന്റെ പിറ്റേ ദിവസം കുട്ടി തന്റെ ടാക്സിയില്‍ കയറിയിരുന്നെന്ന ഡ്രൈവറുടെ മൊഴി കേസില്‍ പുതിയ വഴിതിരിവായേക്കും. കുട്ടിയെ കാണാതായതിന്റെ അഞ്ചാം വാര്‍ഷികത്തിന്റെ അന്ന്
രാത്രിയാണ് ഡ്രൈവറായ മി.കാസില ഇത് പറഞ്ഞത്. മാഡലിനെ പോലെ തോന്നിക്കുന്ന ഒരു കുട്ടി മൂന്നു പുരുഷന്മാരോടും ഒരു സ്ത്രീയോടും ഒപ്പം 2007മെയ് 4 ,7.50പി.എമ്മിന് മോന്റ്റ് ഗോര്‍ഡോയില്‍ നിന്ന് തന്റെ ടാക്സിയില്‍ കയറി.
അവളെ കാണാതായ പ്ര്യിയ ഡാ ലുസില്‍ നിന്ന് ഒരു മണിക്കൂര്‍ യാത്രയാണ് ഇവിടെക്ക് ഉള്ളത്. പോര്‍ച്ചുഗീസ് പോലീസിനോട് പറഞ്ഞെങ്കിലും അവര്‍ അയാളോട് ചോദ്യങ്ങള്‍ ഒന്നും ചോദിച്ചില്ല.
രണ്ടു മൈല്‍ അകലെയുള്ള ഹോട്ടല്‍ അപ്പോളോയില്‍ ഇറങ്ങിയ അവര്‍ ഒരു നീല ജീപ്പില്‍ കയറി പോയി. യാത്രയില്‍ ഉടനീളം അവര്‍ ഒന്നും സംസാരിച്ചിരുന്നില്ല. ആ പെണ്‍കുട്ടി ഒരാളുടെ മടിയില്‍ ആണ് ഇരുന്നത്. ടി.വിയില്‍ മാഡലിന്റെ ഫോട്ടോ കണ്ടപ്പോള്‍ അവളുടെ കണ്ണിന്റെ അടയാളം വച്ചാണ് അത് തന്നെയാണ് കുട്ടി എന്ന് മനസിലായത്. അപ്പോള്‍ തന്ന
പോലീസിനോട്‌പറഞ്ഞെങ്കിലും തന്റെ മൊഴി അവര്‍ അവഗണിക്കുകയാണുണ്ടായത്. അവള്‍ ഇപ്പോളും ജീവനോടെ ഉണ്ടെന്നു വിശ്വാസമുണ്ടെന്നു മാതാപിതാക്കളായ കേറ്റും ജെറി മക്കന്നും പറഞ്ഞു. കേസ് വീണ്ടും അന്വേഷിക്കാന്‍ പുതിയ
ഡിറ്റക്റ്റിവുകളെ നിയമിച്ചിട്ടുണ്ട്.
കേസ് വീണ്ടും ആരംഭിക്കുമെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ കേസില്‍ പുതിയ തെളിവുകള്‍ ഒന്നുമില്ലെന്നാണ് പോലിസ് പറയുന്നത്. മാഡലിനെ കണ്ടു പിടിച്ച കുറ്റവാളികളെ നിയമത്തിന്റെ കൈകളില്‍ ഏല്‍പ്പിക്കണമെന്ന് ജനങ്ങള്‍
ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് നടക്കുമെന്ന് കേറ്റ് പറഞ്ഞു. മെട്രോപോളിറ്റന്‍ പോലീസിനു കേസ് റീ-ഓപണ്‍ ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന്ഡിറ്റക്ടീവ് ചീഫ് ഇന്‍സ്പെക്ടര്‍ ആന്‍ഡി റെഡ് വുഡ് പറഞ്ഞു. പക്ഷെതീരുമാനിക്കേണ്ടത് പോര്‍ച്ചുഗല്‍ പോലിസ് ആണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല