1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 27, 2012

കാര്‍ബൂട്ടില്‍ ചെടികള്‍ വാങ്ങുവാന്‍ പോയ മലയാളിയുടെ സ്വര്‍ണമാല പട്ടാപ്പകല്‍ മോഷ്ട്ടാക്കള്‍ ബലമായി ഊരിയെടുത്തു .ബര്‍മിംഗ്ഹാമിനടുത്ത് വൂസ്റ്ററിലാണ് മലയാളി സമൂഹത്തെ ഞെട്ടിക്കുന്ന ഈ അതിക്രമം ഇക്കഴിഞ്ഞ ഞായറാഴ്ച അരങ്ങേറിയത്. കേരളത്തില്‍ ഉഴവൂര്‍ സ്വദേശിയായ ടോമി ചുമ്മാറിന്റെ അഞ്ചര പവന്‍ വരുന്ന സ്വര്‍ണമാലയാണ് അക്രമികള്‍ തന്ത്രപൂര്‍വം ബലമായി ഊരിയെടുത്തത്.

ഞായറാഴ്ച രാവിലെ പതിനൊന്നരയോടെ കാര്‍ബൂട്ടില്‍ എത്തിയ ടോമിയെ ഇറാക്ക്/ഇറാന്‍ വംശജര്‍ എന്ന് തോന്നിക്കുന്ന മൂന്നു ചെറുപ്പക്കാര്‍ അവരുടെ പക്കല്‍ മാല വില്‍ക്കാന്‍ ഉണ്ടെന്നു പറഞ്ഞു സമീപിക്കുകയായിരുന്നു.മാല വേണ്ടെന്നു പറഞ്ഞ ടോമിയോട് തങ്ങളുടെ അമ്മ ഈ മാല ആര്‍ക്കെങ്കിലും ദാനമായി കൊടുക്കുവാന്‍ ആവശ്യപ്പെട്ടിരിക്കുകയാണെന്നും പറഞ്ഞ് ചെറുപ്പക്കാര്‍ വീണ്ടും പിറകെ കൂടി.ഈ ആവശ്യവും നിരസിച്ച ടോമിയുടെ രണ്ടു കയ്യിലും ബലമായി പിടിച്ച അക്രമികള്‍ തങ്ങള്‍ കൊണ്ടുവന്ന മാല ബലമായി ടോമിയുടെ കഴുത്തിലിട്ടു.

ഈ മാല തിരികെയെടുക്കാന്‍ ശ്രമിച്ച ടോമിയെ അക്രമികള്‍ സഹായിക്കാമെന്നു പറഞ്ഞ് കഴുത്തില്‍ കിടന്ന സ്വന്തം മാല കൂടി കൈക്കലാക്കുകയായിരുന്നു.മാല കൈക്കലാക്കിയ ചെറുപ്പക്കാര്‍ ഉടന്‍തന്നെ സ്വന്തം കാറില്‍ സ്ഥലം വിടുകയും ചെയ്തു.കാര്‍ബൂട്ടില്‍ ആള്‍ത്തിരക്ക്‌ കുറവായിരുന്നതിനാല്‍ ഈ അതിക്രമം അധികമാരും ശ്രദ്ധിച്ചില്ല.ഒരു നിമിഷം എന്താണ് സംഭവിച്ചതെന്നറിയാതെ പകച്ചു പോയ ടോമി മനോധൈര്യം വീണ്ടെടുത്ത്‌ പോലീസിനെ വിളിച്ചു.അക്രമികള്‍ സഞ്ചരിച്ച വാഹനത്തിന്‍റെ നമ്പരും കൊടുത്തു.പതിവുപോലെ അക്രമികള്‍ രക്ഷപെട്ടതിനാല്‍ പോലീസ്‌ സ്ഥലത്ത് എത്തിയില്ല.ഇന്നലെയാണ് ടോമിയുടെ വീട്ടില്‍ സ്റ്റേറ്റ്മെന്റ് എടുക്കാന്‍ പോലീസ്‌ എത്തിയത്.

DVLA റിക്കാര്‍ഡ്‌ പ്രകാരം വണ്ടിയുടെ ഉടമസ്ഥ വിവരങ്ങളും CCTV വഴി വാഹനം പോയ സ്ഥലവും മറ്റും പോലീസ്‌ കണ്ടെത്തിയെങ്കിലും മോഷ്ട്ടാക്കളെ സംബന്ധിച്ച് യാതൊരു തുമ്പും ഇതുവരെ ലഭിച്ചിട്ടില്ല.ഇങ്ങനെയുള്ള സംഭവങ്ങളില്‍ Personal Possession Insurance ഉണ്ടോ എന്നാണ് പോലീസ്‌ ആദ്യം ചോദിക്കുക.ഈ ചോദ്യം തന്നെ ടോമിയോടും ആവര്‍ത്തിച്ചു.ഭൂരിപക്ഷം മലയാളികളുടെത് പോലെ ഈ ഇന്‍ഷുറന്‍സ് ഇല്ലാത്തതിനാല്‍ ടോമിയ്ക്ക് മാല നഷ്ട്ടം ബാക്കി.

ഇപ്രകാരമുള്ള മോഷണങ്ങളില്‍ Personal Possession Insurance ഉണ്ടെങ്കില്‍ മാത്രമേ നഷ്ട്ടപ്പെടുന്ന സാധനങ്ങളുടെ പണം തിരികെ ലഭിക്കാന്‍ എന്തെങ്കിലും സാധ്യതയുള്ളൂ.അല്ലാത്ത പക്ഷം മോഷ്ട്ടാക്കളെ പിടികൂടി തൊണ്ടിമുതല്‍ കണ്ടെടു ത്താല്‍ മാത്രമേ എന്തെങ്കിലും പ്രതീക്ഷയുള്ളൂ.സാധാരണഗതിയില്‍ മോഷ്ട്ടക്കള്‍ .തൊണ്ടിമുതല്‍ വിറ്റ് പണമാക്കി അത് ചിലവഴിച്ചിരിക്കും.സ്വാഭാവികമായും പോലീസ്‌ പിടികൂടിയാലും മോഷ്ട്ടിക്കപ്പെട്ട വസ്തു തിരികെ ലഭിക്കാനുള്ള സാധ്യത വിരളമാണ്.കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാനുള്ള സാധ്യതയും വിരളം.ഇനി അഥവാ അകത്തായാലും ഒന്നോ രണ്ടോ മാസത്തെ സുഖവാസം പൂര്‍ത്തിയാക്കി ഇവര്‍ വീണ്ടും പുറത്തെത്തും.ആയതിനാല്‍ കഴിയുന്നതും സ്വര്‍ണത്തോടുള്ള ഭ്രമം കുറയ്ക്കാനാണ് ഏഷ്യന്‍ വംശജരോടുള്ള പോലീസിന്‍റെ ഉപദേശം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.