അയര്‍ലണ്ടിലെ റോസ്ക്രിയയില്‍ നിന്നും മരിയന്‍ തീര്‍ഥാടനകേന്ദ്രമായ നോക്കിലേക്ക് പോയ മലയാളി കുടുംബത്തിന്‍റെ കാര്‍ അപകടത്തില്‍പ്പെട്ട് മലയാളി യുവതി മരിച്ചു.റോസ്ക്രിയ ക്ളവര്‍ ലോഡ്ജ് നേഴ്സിംഗ് ഹോമിലെ ജീവനക്കാരിയായ ബീനാ ജിബി (31)യാണ് മരിച്ചത്.ഭര്‍ത്താവും കുട്ടിയും രക്ഷപെട്ടു.ഗാള്‍വെ ബാലിനസോളിന് സമീപം മുന്നില്‍ പോയ വാഹനം ബ്രേക്ക് നല്‍കിയപ്പോള്‍ ഇടിക്കാതിരിക്കുവാനായി തങ്ങളുടെ വാഹനം വെട്ടിച്ചപ്പോള്‍ കൈവരി തകര്‍ത്ത് കനാലിലേയ്ക്ക് വീഴുകയാണുണ്ടായത്. 8 മാസം പ്രായമായ കുഞ്ഞിനെ കാറിന്റെ ചില്ല് പൊളിച്ച് എടുത്തപ്പോഴേയ്ക്കും കാര്‍ വെള്ളത്തില്‍ താഴ്ന്നുപോയിരുന്നു.
കാറില്‍ നിന്നും ബീനയെ രക്ഷിച്ച് പോര്‍ച|ന്‍കുള ആശുപത്രില്‍ എത്തിച്ച ശേഷമാണ് മരണം സംഭവിച്ചത് .ജിബി കോഴിക്കോട് കുറ്റ്യാടി സ്വദേശിയും ബീന കണ്ണൂര്‍ സ്വദേശിനിയുമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല