മിലിട്ടറി ഇന്റലിജന്‍സിന്റെ സുപ്രധാന വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ചതിന് മലയാളി ഉദ്യോഗസ്ഥന് പിടിയില്‍. മിലിട്ടറി ഇന്റലിജന്റ്സില്‍ സാങ്കേതിക സഹായ വകുപ്പില്‍ ജോലി ചെയ്യുന്ന ശിവദാസന്‍ എന്ന മലയാളിയാണ് പിടിയിലായത്് ഇയാളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അറിവായിട്ടില്ല.
സൈനികരുടെ വിന്യാസം, ആയുധങ്ങളുടെ ശേഖരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ നടത്തുന്ന ആശയവിനിമയങ്ങളടങ്ങിയ രേഖകള്‍ ഇയാള്‍ ചോര്‍ത്താന്‍ ശ്രമിച്ചുവെന്നാണ് റിപ്പോര്‍ട്ട്. പെന്‍ഡ്രൈവിലാക്കിയ വിവരങ്ങള്‍ ദുബൈയിലെ ബന്ധുവഴി ചാരശൃംഖലയിലെ ഒരു ഏജന്റിന് വില്‍ക്കാനായിരുന്നു ശ്രമം.
എന്നാല്‍, ചാരശൃംഖലയിലെ ഏജന്റ് ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം കൈമാറി. കഴിഞ്ഞ ഏപ്രിലിലാണ് ശിവദാസന്‍ സൈനിക രഹസ്യങ്ങള്‍ വില്ക്കാന് ശ്രമിക്കുന്നതായുള്ള വിവരം ഇന്ത്യന്‍ അധികൃതര്‍ക്ക് ലഭിച്ചത്. ഇതനുസരിച്ച് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്റ്സ് ഒരുക്കിയ കെണിയിലാണ് ശിവദാസന്‍ കുടുങ്ങിയത്. ഇയാളെ കൊച്ചിയില്‍ വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കുകയാണെന്നാണ് വിവരം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല