ബെല്‍ഫാസ്റ്റില്‍ മലയാളി പെണ്‍കുട്ടി നിര്യാതയായി. ബെല്‍ഫാസ്റ്റിനു സമീപം ആന്‍ട്രിമില്‍ താമസിക്കുന്ന തോമസ് ഷീബ ദമ്പതികളുടെ മകള്‍ സിയെന്നയാണ് ഇന്ന് രാവിലെ പതിനൊന്നു മണിയോടെ നിര്യാതയായത്.ആന്‍ഡ്രീം സെന്‍റ് കോംഗ്ലാസ് സ്കൂളിലെ P 2 വിദ്യാര്‍ഥിനിയായിരുന്നു.
അലര്‍ജി മൂലം ദേഹത്ത് നീരുവന്നതിനെ തുടര്‍ന്ന് ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.ഇന്ന് രാവിലെ പതിനൊന്നരയോടെ ഹൃദയാഘാതം ഉണ്ടാവുകയും മരണം സംഭവിക്കുകയുമായിരുന്നുവെന്ന് റെജിയുടെ ഒരു കുടുംബസുഹൃത്ത് എന്‍ ആര്‍ ഐ മലയാളിയോട് പറഞ്ഞു.
ബെല്‍ഫാസ്റ്റ് എയര്‍പോര്‍ട്ടിലെ കാറ്ററിംഗ് ജീവനക്കാരനായ സിയന്നയുടെ പിതാവ് റെജി ചങ്ങനാശ്ശേരി കുറുമ്പനാടം കാരിക്കണ്ടത്തില്‍ കുടുംബാംഗമാണ്. . മസാറിന്‍ നഴ്സിംഗ് ഹോമില്‍ നഴ്സായി ജോലി നോക്കുന്ന സിയന്നയുടെ മാതാവ് ഷീബ മണിമല പ്ലാവിന്‍കുഴി കുടുംബാംഗമാണ്. ആന്‍ഫിന്‍ മൂത്ത സഹോദരനാണ്.
ഇന്നലെയും സ്കൂളില്‍ പോയ സിയന്നയുടെ ആക്സമിക മരണം തദ്ദേശീയരായ മലയാളികളെ അഗാധ ദുഖത്തിലാഴ്ത്തിയിരിക്കുകയാണ് . ബെല്‍ഫാസ്റ്റ് സീറോ മലബാര്‍ ചാപ്ലിന്‍ ഫാദര്‍ ആന്റണി പെരുമായന്‍, റജിയുടെയും ഷീബയുടെയും സുഹൃത്തുക്കള്‍, ബന്ധുക്കള്‍ എന്നിവര്‍ തുടര്‍നടപടികള്‍ ആലോചിച്ചുവരികയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല