ലണ്ടനില്‍ സ്ലവില്‍ മലയാളി ബാലിക കുഴഞ്ഞു വീണു മരിച്ചു. സ്ലവിലെ ലാംഗ്ലേയില്‍ താമസിക്കുന്ന ശ്രീപാല്‍ മേനോന്റെയും റീനയുടെയും രണ്ടാമത്തെ മകളായ അരുണിമ മേനോനാണ് കഴിഞ്ഞ ദിവസം പെട്ടെന്നുണ്ടായ അസുഖത്തെ തുടര്‍ന്ന് മരിച്ചത്.ആരോഗ്യവതിയായ അരുണിമ പെട്ടെന്ന് ഛര്‍ദ്ധിക്കുകയും ജിപിയെ കണ്ട് വീട്ടില്‍ എത്തി കൂടുതല്‍ വിശദമായ പരിശോധനയ്ക്ക് ആശുപത്രിയില്‍ പോകും മുന്‍പ് പെട്ടെന്ന് കുഴഞ്ഞ് വീണു മരണമടയുകയായിരുന്നു
കഴിഞ്ഞ വ്യാഴാഴ്ച്ച വീട്ടില്‍വച്ചു ചെറിയ വയറുവേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് കുട്ടിക്ക് മരുന്നു നല്‍കിയെങ്കിലും അസുഖം ഭേദമാകാത്തതിനെതുടര്‍ന്ന് വെള്ളിയാഴ്ച്ച രാവിലെ ജിപിയുടെ അടുത്തു പോയിരുന്നു.തൊണ്ടയില്‍ അണുബാധയുണ്ടായതാണെന്നും അസുഖത്തിനു കുറവില്ലെങ്കില്‍ വൈകുന്നേരം നാലുമണിക്ക് വീണ്ടും കാണണമെന്ന് പറഞ്ഞു ജി പി തിരിച്ചയക്കുകയയിരുന്നുവത്രേ. വീട്ടിലെത്തിയ കുട്ടി ഭക്ഷണം കഴിച്ചു കൊണ്ടിരിക്കവേ സോഫയിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു.മരണത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമായിട്ടില്ല.അരുണിമയുടെ മൃതദേഹം ഇപ്പോള്‍ വെക്‌സ്ഹാം പാര്‍ക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.യഥാര്‍ത്ഥ മരണ കാരണം പോസ്റ്റ്‌മോര്‍ട്ടത്തിലേ വ്യക്തമാകൂ. സംസ്‌ക്കാരച്ചടങ്ങുകള്‍ അതിനു ശേഷമേ തീരുമാനിക്കൂ.
ആലപ്പുഴ അമ്പലപ്പുഴ സ്വദേശികളാണ് മരിച്ച അരുണിമയുടെ മാതാപിതാക്കള്‍. ഇവര്‍ക്ക് മൂന്ന് മക്കളാണുള്ളത്. ഐടി കമ്പനി മാനേജരായ ശ്രീപാലിന്റെ രണ്ടാമത്തെ മകളാണ് അരുണിമ. പതിനൊന്നുകാരി ആരുഷിയും മൂന്ന് വയസ്സുകാരി ആരുണ്യയുമാണ് അരുണിമയുടെ സഹോദരങ്ങള്‍. 2005ലാണ് ഇവരുടെ കുടുംബം യുകെയില്‍ എത്തുന്നത്. പാര്‍ലന്റ് പാര്‍ക്ക് പ്രൈമറി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ഒമ്പതര വയസ്സുള്ള അരുണിമ. അമ്മ റീന വീട്ടമ്മയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല