രണ്ടുവര്‍ഷം മുന്‍പ് സ്റുഡന്റ് വിസയില്‍ എത്തിയ മലയാളി ഷെഫിനെ ലണ്ടനില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മധ്യവയസ്കനും എറണാകുളം സ്വദേശിയുമായ ജോണി വര്‍ക്കി എന്ന ആളെയാണ് സൌത്താളിനു സമീപം താമസസ്ഥലത്ത് ഇന്നലെ മരിച്ച നിലയില്‍ കണ്ടെത്തിയത്.എറണാകുളത്തെ പ്രമുഖ അഭിഭാഷകനായിരുന്ന പരേതനായ അഡ്വ. എന്‍. കെ വര്‍ക്കിയുടെ മകനാണ് മരിച്ച ജോണി വര്‍ക്കി.
ഒരു നോര്‍ത്ത് ഇന്ത്യന്‍ കുടുംബത്തോടൊപ്പം പേയിംഗ് ഗസ്റായിട്ടായി താമസിച്ചിരുന്ന ഇയാളെ ഇന്നലെ രാവിലെ സോഫയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നോര്‍ത്ത് ഇന്ത്യന്‍ ഫാമിലി വിവരം അറിയിച്ചതിനെ തുടര്‍ന്ന് എത്തിയ പോലീസാണ് മരണ വിവരം നാട്ടിലേക്ക് വിളിച്ചറിയിച്ചത്.
നാട്ടിലെ ബന്ധുക്കള്‍ തുടര്‍ന്ന് ജോണിയുടെ അകന്ന ബന്ധുവായ എപ്സമിലെ ഡോ. ജിജിയെ ബന്ധപ്പെട്ടപ്പോഴാണ്. യുകെയിലെ മലയാളികള്‍ വിവരം അറിയുന്നത്. ഡോ. ജിജിയാണ് മരണം എന്‍ ആര്‍ ഐ മലയാളിയെ അറിയിക്കുന്നത്.മരണകാരണം സംബന്ധിച്ച് യാതൊരു സൂചനയും ഇനിയും ലഭിച്ചിട്ടില്ലെന്ന് ഡോ. ജിജി പറഞ്ഞു. ജിജി ഇന്ന് പുലര്‍ച്ചെ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതനുസരിച്ച് ഞങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല