1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 24, 2011

സംസ്‌ഥാനത്ത്‌ മെയില്‍ നഴ്‌സുമാര്‍ ജോലികിട്ടാതെ നട്ടംതിരിയുന്നു. ജനറല്‍ നഴ്‌സിംഗും ബി.എസ്സി. നഴ്‌സിംഗും പഠിച്ചിറങ്ങിയ നൂറുകണക്കിനു ചെറുപ്പക്കാരാണു മറ്റു ജോലികള്‍ അന്വേഷിച്ചു തുടങ്ങിയത്‌. നാലഞ്ചു വര്‍ഷം മുമ്പാണ്‌ ആണ്‍കുട്ടികള്‍ വ്യാപകമായി നഴ്‌സിംഗ്‌ പഠനത്തിനു പോയിത്തുടങ്ങിയത്‌.

നഴ്‌സിംഗിന്‌ ആണ്‍കുട്ടികള്‍ കൂട്ടത്തോടെ എത്തിത്തുടങ്ങിയപ്പോള്‍ അന്യസംസ്‌ഥാനങ്ങള്‍ ഇവര്‍ക്കു പഠനസൗകര്യമൊരുക്കി. കേരളത്തിലെ കുട്ടികള്‍ അന്യസംസ്‌ഥാനങ്ങളിലേക്ക്‌ ഒഴുകിയപ്പോള്‍ കേരള സര്‍ക്കാര്‍ ഇവിടത്തെ നഴ്‌സിംഗ്‌ സ്‌കൂളുകളിലും കോളജുകളിലും ആണ്‍കുട്ടികള്‍ക്ക്‌ ഏര്‍പ്പെടുത്തിയ 10 ശതമാനം സംവരണം ഇപ്പോഴും നിലവിലുണ്ട്‌. ഈ സംവരണം ജോലിക്കു നല്‍കാതിരുന്നതിനാലാണ്‌ ആണ്‍കുട്ടികള്‍ മറ്റു ജോലികള്‍ തേടേണ്ടിവന്നത്‌.

സംസ്‌ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ മെയില്‍ നഴ്‌സുമാരെ ജോലിക്ക്‌ എടുക്കുന്നില്ല. പക്ഷേ, ആണ്‍കുട്ടികള്‍ക്കായി 10 ശതമാനം സീറ്റ്‌ നീക്കിവയ്‌ക്കണമെന്ന്‌ നഴ്‌സിംഗ്‌ കൗണ്‍സിലിന്റെ നിര്‍ദേശമുള്ളതുകൊണ്ടും വന്‍ ഫീസും ഡൊണേഷനും വാങ്ങമെന്നതുകൊണ്ടും സ്വകാര്യ നഴ്‌സിംഗ്‌ കോളജില്‍ പഠനമൊരുക്കുന്നുണ്ട്‌.

അന്യസംസ്‌ഥാനങ്ങളില്‍ പഠിച്ച ആണ്‍കുട്ടികള്‍ക്ക്‌ കേരളത്തില്‍ പ്രായോഗികപരിശീലനം നല്‍കാന്‍ ആശുപത്രി അധികൃതര്‍ തയാറാകാത്തതു പ്രശ്‌നം രൂക്ഷമാക്കി. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ മെയില്‍ നഴ്‌സുമാര്‍ക്കു പത്തുശതമാനം ജോലി സംവരണം ഏര്‍പ്പെടുത്തണമെന്നു കാണിച്ച്‌ മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതി നല്‍കുന്നവരുടെ എണ്ണവും വര്‍ധിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.