1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 1, 2011

പഠനം പൂര്‍ത്തിയാക്കിയ ഇരുപതിനായിരത്തോളം പുരുഷ നഴ്സുമാര്‍ തൊഴിലില്ലാതെ അലയുന്നു. ഇതേത്തുടര്‍ന്നു പഠനാവശ്യങ്ങള്‍ക്കു വിവിധ ബാങ്കുകളില്‍നിന്നു വായ്പയെടുത്ത കുടുംബങ്ങള്‍ ജപ്തി ഭീഷണിയിലായി. സംസ്ഥാനത്തും അന്യസംസ്ഥാനങ്ങളിലും ജനറല്‍, ബിഎസ്സി നഴ്സിംഗ് പഠനം പൂര്‍ത്തിയാക്കി അഞ്ചു വര്‍ഷം വരെ കാത്തിരുന്നിട്ടും ജോലി ലഭിക്കാത്ത പുരുഷനഴ്സുമാരുടെ കുടുംബങ്ങളാണ് വിവിധ ബാങ്കുകളുടെ ജപ്തി ഭീഷണിയില്‍ കഴിയുന്നത്.

രണ്ടു മുതല്‍ അഞ്ചു ലക്ഷം രൂപ വരെയാണു വിവിധ ബാങ്കുകളില്‍നിന്നു വായ്പ എടുത്തത്. പണം തിരിച്ചടയ്ക്കണമെന്നും അല്ലാത്തപക്ഷം ജപ്തി ചെയ്യുമെന്നും ബാങ്കുകളില്‍നിന്ന് അറിയിപ്പു ലഭിച്ചിരിക്കുകയാണ്.

സ്വദേശത്തും വിദേശത്തും പുരുഷ നഴ്സുമാര്‍ക്കു തൊഴില്‍ കുറഞ്ഞതും രാജ്യത്തെ വലിയ ആശുപത്രികളില്‍ അവസരം ലഭിക്കാത്തതുമാണ് ഇവരുടെ ഭാവി അനിശ്ചിതത്വത്തിലായത്. ഇതേത്തുടര്‍ന്നു ചെറിയ ക്ളിനിക്കുകളിലും ആശുപത്രികളിലും തുച്ഛമായ വേതനത്തിനു ജോലി ചെയ്യേണ്ട അവസ്ഥയാണ്. ഇവര്‍ക്കു ലഭിക്കുന്നതാകട്ടെ തുച്ഛമായ വേതനവും. ഇതേത്തുടര്‍ന്നു ബാങ്കുകളില്‍നിന്ന് എടുത്ത വായ്പ തിരിച്ചടയ്ക്കാന്‍ ഇവര്‍ക്കു സാധിക്കുന്നില്ല. 50,000 മുതല്‍ 75,000 രൂപ വരെ വാര്‍ഷിക ഫീസ് നല്കിയാണു പഠിച്ചത്.

2008-ല്‍ പഠനം കഴിഞ്ഞ മെയില്‍ നഴ്സിനു കോട്ടയത്തിനു സമീപമുള്ള ഒരു ക്ളിനിക്കല്‍ നിന്നു ലഭിക്കുന്ന മാസശമ്പളം ആയിരം രൂപയാണ്. ദിവസവും പന്ത്രണ്ടു മണിക്കൂര്‍ വരെ ജോലി നോക്കേണ്ട അവസ്ഥയാണെന്നു പറയുന്നു.

സര്‍ക്കാര്‍ ആശുപത്രികളിലും മെയില്‍ നഴ്സുമാരുടെ ഒഴിവ് നികത്താന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല. എന്‍ആര്‍എച്ച്എം, എച്ച്ഡിസി മുഖേന നിയമിക്കുമ്പോള്‍ മെയില്‍ നഴ്സുമാര്‍ക്ക് അവസരം നല്കുന്നില്ലെന്ന ആരോപണം ശക്തമാണ്. സംസ്ഥാനത്തു പഠിച്ച വിദ്യാര്‍ഥികളെ മാത്രമേ സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രാക്ടീസിനുപോലും നിയമിക്കുന്നുള്ളുവെന്നും സംസ്ഥാനത്തു ഇരുപതിനായിരത്തോളം വരുന്ന മെയില്‍ നഴ്സുമാര്‍ ജോലി ലഭിക്കാതെ മറ്റു മേഖലകളിലേക്കു തിരിഞ്ഞിരിക്കുകയാണെന്നും കേരള മെയില്‍ നഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് മിഥുന്‍ ജി. തോമസ് ദീപികയോടു പറഞ്ഞു. അന്യസംസ്ഥാനത്തു ജനറല്‍ നഴ്സിംഗ് പഠിച്ചവര്‍ക്കും അവസരം നല്കണമെന്ന ആവശ്യം ഇതിനൊടകം ശക്തമായിരിക്കുകയാണ്. സംസ്ഥാനത്തെ ആശുപത്രികളില്‍ അവസരം ലഭിക്കുന്ന ഏതാനും പുരുഷ നഴ്സുമാര്‍ക്കു ദുരിതം പിടിച്ച ജോലിയാണ് നല്കുന്നതെന്നു പരാതിയുണ്ട്.

മെഡിക്കല്‍, ഐസിയു, അത്യാഹിതവിഭാഗം തുടങ്ങിയ വാര്‍ഡുകളില്‍ മാത്രം പുരുഷ നഴ്സുമാരെ നിയമിക്കുകയും ചെയ്യും. തുച്ഛമായ ശമ്പളത്തിനു ജോലി ചെയ്യുന്ന ഇവര്‍ക്കു ബാങ്കില്‍നിന്നു എടുത്ത പണം തിരിച്ചടയ്ക്കാന്‍ കഴിയാതെ വന്നതോടെ നിരവധി കുടുംബങ്ങള്‍ എന്തു ചെയ്യണമെന്നറിയാതെ ബുദ്ധിമുട്ടുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.