1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 15, 2012

‘സര്‍ക്കാറിനെ മറിച്ചിടാന്‍ എനിക്ക് ആഗ്രഹമില്ല. ഞാന്‍ ഇപ്പോഴും യു.പി.എക്കൊപ്പമാണ്. പുറത്തുപോകണമെന്നാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതെങ്കില്‍, പന്ത് അവരുടെ കോര്‍ട്ടിലാണ്’ -മമത ബാനര്‍ജി പറഞ്ഞു.മുന്‍രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാമാണ് തങ്ങള്‍ മുന്നോട്ടുവെക്കുന്ന സ്ഥാനാര്‍ഥികളില്‍ നമ്പര്‍-വണ്‍. അത് അംഗീകരിക്കാന്‍ യു.പി.എ തയാറല്ലെങ്കില്‍ സ്വന്തം വഴി നോക്കും -മുലായംസിങ്ങുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം മമത പറഞ്ഞു. കൂടുതല്‍ വിശദീകരിക്കാന്‍ മമത നിന്നില്ല.

പ്രണബ് മുഖര്‍ജിയോ ഹാമിദ് അന്‍സാരിയോ ആണ് സ്ഥാനാര്‍ഥിയെങ്കില്‍ ഒരു മത്സരം മുന്നില്‍ കാണുന്നുവെന്ന് നേരത്തെ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി കുണാല്‍ ഘോഷ് പറഞ്ഞു. എന്‍.ഡി.എ കലാമിന്റെ പേര് നിര്‍ദേശിച്ചാല്‍ പിന്തുണക്കുന്നതില്‍ വിയോജിപ്പില്ലെന്ന സൂചനയും അദ്ദേഹം നല്‍കി. പ്രണബിന്റെയും അന്‍സാരിയുടെയും പേരുകള്‍ പുറത്തുപറഞ്ഞ് മമത സോണിയയോട് വിശ്വാസ വഞ്ചന നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം മന്‍മോഹന്‍സിങ്, അബ്ദുല്‍ കലാം, സോമനാഥ് ചാറ്റര്‍ജി എന്നീ പേരുകളാണ് മമതയും മുലായവും മുന്നോട്ടുവെച്ചിരുന്നത്. ഇന്നലെ വൈകുന്നേരം കലാമിന്റെ പേരിന് അവര്‍ കൂടുതല്‍ ഊന്നല്‍ നല്‍കിയിരിക്കുകയാണ്. എന്നാല്‍, പൊതുസ്വീകാര്യന്‍ എന്ന നിലയിലല്ലാതെ, മത്സരത്തിന് കലാം ഒരുങ്ങാന്‍ സാധ്യത കുറവാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.