പോപ്കോണ്‍ കൊറിച്ചു സിനിമ കാണാത്തവര്‍ ആരാണുള്ളത് ആരും കാണില്ല എന്നാല്‍ നമ്മുടെ ഈ പോപ്കോണ്‍ പ്രേമത്തിന് കാലപ്പഴക്കം ഏറെയുണ്ടെന്ന് പുതിയ പഠനം. ആദിമനുഷ്യന്‍ ഏകദേശം ഏഴായിരം വര്‍ഷങ്ങള്‍ക്കുമുന്‍പേ പോപ്കോണ്‍ ഭക്ഷിച്ചിരുന്നു എന്നതിന് തെളിവുകള്‍ ലഭിച്ചതായി ഗവേഷകര്‍. പെറുവിയന്‍ ഇന്ത്യന്‍സിനിടയിലാണ് പോപ്കോണ്‍ ഭക്ഷ്യവസ്തുവായിരുന്നു എന്ന് കണ്ടെത്തിയത്.
തെളിവുകള്‍ പറയുന്നത് ചോളം അവര്‍ പല രീതിയിലും ഉപയോഗിച്ചിരുന്നു എന്നാണു. ഏറ്റവും പഴക്കമേറിയ പോപ്കോണ്‍ ആയി കണ്ടെത്തിയത് തെക്കന്‍ അമേരിക്കയിലെ പരെടോനെസിലും ഹുവകപ്രീടയിലും കണ്ടെത്തിയ 4700BCയില്‍ ഉപയോഗിച്ചിരുന്നു എന്ന് കരുതുന്ന പോപ്കോണ്‍ ആണ്. ഇതനുസരിച്ച് നമ്മുടെ ഇപ്പോഴുള്ള സ്വാദിനു ആയിരം വര്ഷം അധികം പഴക്കം ഉണ്ടെന്നു തെളിഞ്ഞു.
പുരാവസ്തു ഗവേഷകനായ പോലോരാസ് പിപെര്ണോ പറയുന്നത് ആ കാലഘട്ടത്തില്‍ ഉപയോഗിച്ചിരുന്ന ഭാഷ്യവസ്തുക്കളെ പറ്റി വളരെക്കുറച്ചു അറിവേ നമുക്ക് ലഭിച്ചിട്ടുള്ളൂ. എന്നാല്‍ ഇന്ന് നമ്മള്‍ ഉപയോഗിക്കുന്ന പോപ്കോണ്‍ പോലെയുള്ളവ അന്ന് എങ്ങിനെ കൃഷി ചെയ്തിരുന്നു എന്നത് പല സത്യങ്ങളിലെക്കും വെളിച്ചം വീശും എന്നാണു. നമ്മള്‍ ഇന്ന് ഉപയോഗിച്ച് കൊണ്ടിരിക്കുന്ന ഭക്ഷ്യവ്യവസ്ഥ എങ്ങിനെ ഊരിതിരിഞ്ഞെന്നു നമുക്ക് ഇതില്‍ നിന്നും മനസിലാക്കാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല