പല്ല് ഭക്ഷണം കഴിക്കാന്‍ മാത്രമല്ല താന്‍ ഉപയോഗിക്കുന്നത് എന്ന് കാട്ടികൊടുക്കുകയാണ് ചൈനക്കാരനായ ലി ഹോങ്ങ്സിയാവോ. പല്ല് കൊണ്ട് ഇരുപത്തിമൂന്നു ബഞ്ചുകളാണ് ഈ മുപ്പതുകാരന്‍ താങ്ങി നിര്‍ത്തിയത്. പതിനൊന്നു സെക്കന്‍ഡുകള്‍ തുടര്‍ച്ചയായി ബാലന്‍സ് ചെയ്തു പഴ ലോകറെക്കോര്‍ഡ് കാറ്റില്‍ പറത്തിയിരിക്കയാണ് ഇദ്ദേഹം. ഓരോ ബഞ്ചിനും മൂന്നു കിലോ വരെ ഭാരം ഉണ്ടായിരുന്നു. തന്റെ ഭാരമായ എഴുപത്തി അഞ്ചു കിലോഗ്രാം അളവിന്റെ അതേ ഭാരമാണ് താങ്ങി നിര്‍ത്തിയതും.
തിയാകിയോ ഗ്രാമത്തില്‍ ജീവിക്കുന്ന ഇദ്ദേഹം എട്ടു വയസുമുതല്‍ ലയണ്‍ഡാന്‍സ് എന്ന വിദ്യ അഭ്യസിച്ചിരുന്നു. ഇതിലൂടെയായിരുന്നു ഇദ്ദേഹം തന്റെ കുടുംബം പുലര്‍ത്തിയിരുന്നത്. പിന്നീട് മുളവടികള്‍ ബാലന്‍സ് ചെയ്തും കോണി ബാലന്‍സ് ചെയ്തും ഇദ്ദേഹം മുന്നേറി. രണ്ടായിരത്തില്‍ പല്ല് കൊണ്ട് ബഞ്ചുകള്‍ ബാലന്‍സ് ചെയ്തു തുടങ്ങി. പതിയെപ്പതിയെ ബഞ്ചുകളുടെ എണ്ണം കൂട്ടിക്കൊണ്ട് വരികയായിരുന്നു.
ആദ്യസമയത്ത് പന്ത്രണ്ടു ബഞ്ചുകള്‍ ബാലന്‍സ് ചെയ്യാന്‍ ശ്രമിച്ച സമയത്ത് ഇദ്ദേഹത്തിന് ലഭിച്ചത് പതിനെട്ടോളം തുന്നിക്കെട്ടലുകള്‍ ആണ്! ഇപ്പോഴും സാഹസികതയെ ഇഷ്ട്ടപെടുന്ന ഇദ്ദേഹം പിന്‍ വാങ്ങാതെ അവസാനം തന്റെ വിജയഗാഥ രചിക്കുകയായിരുന്നു. ഇതിനു മുന്‍പ് പതിനാലു ബഞ്ചുകളുടെ റെക്കോര്‍ഡാണ് ഇദ്ദേഹം പഴങ്കഥയാക്കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല