മെല്‍ബണ്‍: നീളമുള്ള തലമുടി പെണ്‍കുട്ടികള്‍ക്ക് അലങ്കാരമാണ്, ഒപ്പം ഭംഗിയും നല്‍കും. പുരുഷന്മാര്‍ക്കാണ് നീളമുള്ള തലമുടിയുള്ളതെങ്കിലോ സ്ത്രീകളെ പോലെ വാരിക്കെട്ടി വയ്ക്കാം. പക്ഷെ മഹാ വൃത്തികേടായിരിക്കും. എന്നാല്‍ ശ്രീലങ്കന്‍ അഭയാര്‍ത്ഥിയായ സുതാകരന്‍ ശിവജ്ഞാനതുരൈ തന്റെ മുടി കമ്പിയില്‍ കെട്ടിയ ശേഷം തൂങ്ങിക്കിടന്ന് റെക്കാഡിടുകയാണ് ചെയ്തത്.
മെല്‍ബണില്‍ നടന്ന സാഹസപ്രകടനത്തിലാണ് സുതാകരന്‍ ഈ റെക്കാഡിട്ടത്. തന്റെ മുടിയെ ഷൂലേസ് കൊണ്ട് കെട്ടിയ ശേഷം മറ്റൊരു കയറുപയോഗിച്ച് അതിനെ കമ്പിയില്‍ കെട്ടി നിര്‍ത്തുകയായിരുന്നു. ഇങ്ങനെ 23 മിനിട്ടാണ് മുടിയില്‍ തൂങ്ങി സുതാകരന്‍ നിന്നത്.
താന്‍ പ്രകൃതിദത്തമായ എണ്ണയാണ് മുടിയില്‍ തേയ്ക്കുന്നതെന്നും അതിനാലാണ് തന്റെ തന്റെ മുടിയ്ക്ക് ഇത്ര ശക്തിയെന്നും സുതാകരന്‍ പറയുന്നു. എന്തായാലും പരസ്യങ്ങള്‍ കണ്ടു സ്ട്രോങ്ങ് മുടിയ്ക്കായി പലതും വാങ്ങി തേക്കുന്ന നമ്മള്‍ക്ക് ഇതൊരു പാഠമാകട്ടെ!
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല