1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 28, 2011

കാര്‍ പാര്‍ക്ക് ചെയ്യാന്‍ ആണുങ്ങളാണോ പെണ്ണുങ്ങളാണോ കൂടുതല്‍ പണിപ്പെടുക? പെണ്ണുങ്ങളാണെന്നാണ് പുതിയ പഠനം തെളിയിക്കുന്നത്. ആരാണ് പഠനം നടത്തിയതെന്ന ചോദ്യത്തിന് പ്രസക്തിയില്ല. ഇമ്മാതിരി തലതിരിഞ്ഞ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ഏത് നാട്ടുകാരാണ് മെനക്കെടുക? അതെ, യൂറോപ്പുകാര്‍ തന്നെ!

ജര്‍മനിയിലെ ബോഷം എന്ന സ്ഥലത്തെ സര്‍വകലാശാലയിലെ പ്രഫസറാണ് ഡോ.ക്ലൗഡിയ. പുരുഷന്‍മാരുടെയും സ്ത്രീകളുടെയും സ്ഥലപരമായ ധാരണാശേഷി അളക്കുകയായിരുന്നു അവര്‍. ഒരു ഓഡി എ6 കാര്‍ രണ്ട് കാറുകള്‍ക്കിടയിലായി പാര്‍ക്കു ചെയ്യാന്‍ സ്ത്രീകളോടും പുരുഷന്മാരോടും അവര്‍ആവശ്യപ്പെടുകയുണ്ടായി. പുരുഷന്മാര്‍ വളരെ പെട്ടെന്നു തന്നെ കാര്യം തീര്‍ത്തു. പക്ഷെ, പെണ്ണുങ്ങള്‍ ധാരാളം സമയമെടുത്താണ് കാര്‍ പാര്‍ക്ക് ചെയ്യുന്നത്.

സ്ത്രീകള്‍ ആദ്യം കാറിനു ചുറ്റും നടക്കും. പിന്നീട് പാര്‍ക്ക് ചെയ്യാനുള്ള സ്ഥലത്തിന്‍റെ ഏകദേശ അളവെടുക്കും. ശേഷം കാറില്‍ കയറിയിരുന്ന് സ്റ്റിയറിംഗ് അങ്ങോട്ടുമിങ്ങോട്ടും ഒടിച്ചൊരു കളിയാണ്. സ്റ്റിയറിംഗ് വീലിനു പിന്നില്‍ എഴുന്നേറ്റു നിന്നും മറ്റും കാറിന്‍റെ സ്ഥിതിയെ നിരൂപണം ചെയ്താണ് ഒരു വിധം പാര്‍ക്ക് ചെയ്ത് പുറത്തിറങ്ങുക!

സ്ത്രീകളുടെ കാര്‍ പാര്‍ക്കിംഗ് കഴിവിനെക്കുറിച്ച് രണ്ടരവര്‍ഷം മുന്‍പ്‌ യുട്യൂബില്‍ ഹിറ്റായ വീഡിയോ ചുവടെ കൊടുക്കുന്നു

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.