മാരുതി സുസുക്കി മനേസര്‍ പ്ലാന്റിലുണ്ടായ ആക്രമണത്തിനിടെ ഹ്യൂമന്‍ റിസോഴ്‌സ് വിഭാഗത്തിലെ ജനറല്‍ മാനേജര്‍ അവാനിഷ് കുമാര്‍ ദേവിനെ ചുട്ടുകൊന്നതായി റിപ്പോര്‍ട്ട്. കേസുമായി ബന്ധപ്പെട്ട് നൂറോളം ജീവനക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗത്തിലെ ഉദ്യോഗസ്ഥരും തൊഴിലാളികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കേസ് അന്വേഷിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക അന്വേഷണസംഘത്തിന് രൂപം നല്‍കിയിട്ടുണ്ട്.
തൊഴിലാളികളിലൊരാള്‍ സൂപ്പര്‍വൈസറെ മര്‍ദ്ദിച്ചതോടെയാണ് അക്രമസംഭവങ്ങള്‍ തുടങ്ങിയത്. സൂപ്പര്‍വൈസറുടെ പ്രകോപനപരമായ വാക്കുകളാണ് മര്‍ദ്ദനത്തിനു കാരണമെന്ന് തൊഴിലാളി യൂനിയനുകള്‍
ആരോപിച്ചു.
തൊഴിലാളിക്കെതിരേ അച്ചടക്ക നടപടിയെടുക്കുമെന്ന് പ്രഖ്യാപിച്ചതോടെ പ്രശ്‌നം തൊഴിലാളി യൂനിയനുകള്‍ ഏറ്റെടുത്തു. തുടര്‍ന്നാണ് മാനേജിങ് വിഭാഗവുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട തൊഴിലാളികള്‍ ഓഫിസില്‍ ഭീകരാന്തരീക്ഷം സൃഷ്ടിയ്ക്കുകയായിരുന്നു.
മാരുതി സ്വിഫ്റ്റ്, എ സ്റ്റാര്‍ പോലുള്ള വാഹനങ്ങള്‍ പുറത്തിറക്കുന്ന ഈ യൂനിറ്റിന് പ്രതിവര്‍ഷം അഞ്ചരലക്ഷം കാറുകള്‍ പുറത്തിറക്കാനുള്ള ശേഷിയുണ്ട്. ആക്രമണത്തില്‍ രണ്ടുവിദേശികള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ആയിരത്തോളം പോലിസുകാരെ പ്ലാന്റില്‍ നിയോഗിച്ചിട്ടുണ്ട്. ഈ പ്ലാന്റ് അടഞ്ഞുകിടക്കുന്നത് കമ്പനിയ്ക്ക് സാമ്പത്തികമായി ഏറെ നഷ്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല