മുഴുകുടിയന്മാരായ പലരെയും നമ്മള് കണ്ടിരിക്കും എന്നാല്‍ ആഴ്ചയില്‍ 42 ലിറ്റര്‍ കോള കുടിക്കുന്ന ഒരാളെ കണ്ടിട്ടുണ്ടോ? അങ്ങനെയൊരു ആളുണ്ട്, ഡാരണ്‍ ജോണ്‍സ് എന്നാണു ഈ കോള ഭ്രാന്തന്റെ പേര്. ഒരു ദിവസം 6 ലിറ്റര്‍ ലിറ്റര്‍ കോക്ക് അകത്താക്കുന്ന ആളെ കോള ഭ്രാന്തന് എന്നല്ലാതെ മറ്റെന്ത് വിളിക്കും! ആഴ്ചയില്‍ 155 ഡോളര്‍ ചെലവ് വരുന്ന ഈ കോക്ക് അഡിക്ഷനില്‍ നിന്ന് എങ്ങനെയെങ്കിലും മോചനം നേടാനുളള തത്രപ്പാടിലാണ് മുപ്പത്തിയെട്ടുകാരനായ ജോണ്‍സ് ഇപ്പോള്‍.
ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ സ്റ്റോക്ക്പോര്‍ട്ടില്‍ നിന്നുളള ജോണ്‍സ് തന്റെ പതിമൂന്നാം വയസ്സിലാണ് കോക്ക് കുടി ആരംഭിക്കുന്നത്. മധുരമുളള കോക്ക് ആയിരുന്നു ആദ്യം കുടിച്ചിരുന്നത്. എന്നാല്‍, കുടി ഓവറായതോടെ പല്ല് ചീത്തയാകാന്‍ ആരംഭിച്ചു. ഇതോടെ ജോണ്‍സ് ഡയറ്റ് കോക്ക് ഉപയോഗിക്കാനാരംഭിച്ചു.
തുടക്കത്തില്‍ കോക്ക് കുടി ജോണ്‍സിനെ സംബന്ധിച്ചിടത്തോളം ഒരു പ്രശ്നമേ അല്ലായിരുന്നു. എന്നാല്‍, പതുക്കെപ്പതുക്കെ ശരീരഭാരം ക്രമാതീതമായി വര്‍ദ്ധിച്ചു, പ്രമേഹം ബാധിച്ചു, രക്തസമ്മര്‍ദ്ദം അധികരിക്കുകയും ചെയ്തു. വണ്ണം കൂടി ഇരുന്നിടത്തു നിന്ന് എഴുന്നേല്‍ക്കുന്നതിന് ബുദ്ധിമുട്ടായതോടെ ഉണ്ടായിരുന്ന ടാക്സി ഡ്രൈവര്‍ ജോലിയും തെറിച്ചു.
തന്റെ കോള അഡിക്ഷന് കുട്ടികളെ കൂടി ബാധിക്കുമോ എന്ന ഭയപ്പാടിലാണ് ജോണ്‍സ് ഇപ്പോള്‍. കുടി നിര്‍ത്തുന്നതിന് കാമുകി പോളയും പ്രേരിപ്പിക്കുന്നുണ്ട്. എങ്കിലും കൈയിലെ കോളക്കുപ്പി ഒഴിയാറാവുമ്പോള് ഇനി എന്തു ചെയ്യും എന്ന പരിഭ്രാന്തിയാണ് ജോണ്‍സിന് ഇപ്പോഴും!
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല