ജോലിക്കിടയില്‍ വഴക്ക് പറയുക സ്വാഭാവികം മാത്രമാണ്. നന്നായിട്ട് ജോലി ചെയ്തില്ലെങ്കില്‍ ആരായാലും വഴക്ക് പറയും. എന്നാല്‍ ചിലപ്പോള്‍ എത്ര നന്നായിട്ട് ജോലി ചെയ്താലും ചിലര്‍ വഴക്ക് പറയും. ചില മുതലാളിമാരും ബോസുമാരും അങ്ങനെയാണ്. എന്തായാലും ബോസിന്റെ കൈയ്യില്‍നിന്ന് വഴക്ക് കേട്ടാല്‍ ആര്‍ക്കായാലും വിഷമംതോന്നും. ആ കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായമില്ല. എന്നാല്‍ അതിന് ഇങ്ങനെയൊക്കെ പ്രതികരിക്കാന്‍ തുടങ്ങിയാല്‍ എന്തുചെയ്യും.
കാര്യമിതാണ്. ജോലി നന്നായിട്ട് ചെയ്യാത്തതിന് വഴക്ക് പറഞ്ഞ ബോസിന് ജോലിക്കാരന്‍ ടോയ്‌ലെറ്റിലെ വെള്ളം കുടിക്കാന്‍ കൊടുത്തു. ജോനാഥാന്‍ ഒലിവര്‍ എന്ന നാല്‍പതുകാരന്‍ ഡിസൈനറാണ് പ്രശ്നക്കാരന്‍. അന്നബെലെ റ്യാന്‍ നടത്തുന്ന ഡിസൈനിങ്ങ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ജോനാഥാന്‍ ഒലിവര്‍ ചെയ്ത ഡിസൈന്‍ ഇഷ്ടപ്പെടാത്ത ബോസ് അന്നബെലെ വഴക്ക് പറഞ്ഞതാണ് പ്രശ്നങ്ങള്‍ക്ക് കാരണം.
ബോസ് വഴക്ക് പറഞ്ഞത് ഇഷ്ടപ്പെടാത്ത ജോനാഥാന്‍ അന്നബെലയുടെ വാട്ടര്‍ബോട്ടിലില്‍ ടോയ്‍ലെറ്റിലെ വെള്ളം നിറച്ചു. അതില്‍നിന്ന് അന്നബെല അല്പം വെള്ളം കുടിച്ചിരുന്നു. എന്നാല്‍ കുടിച്ചപ്പോള്‍തന്നെ എന്തോ പ്രശ്നമുണ്ടെന്ന് അന്നബെലയ്ക്ക് തോന്നി. എന്തായാലും പ്രശ്നം രൂക്ഷമാകുകയും അന്നബെല പരാതിപ്പെടുകയും ചെയ്തു. ഒലിവര്‍ പെയ്ന്റ് ചെയ്യാനുപയോഗിക്കുന്ന മാജിക്ക് ഡാര്‍ക്കിന്റെ അംശമാണ് അന്നബെലയുടെ വാട്ടര്‍ബോട്ടിലില്‍നിന്ന് കണ്ടെത്തിയത്. മാജിക്ക് ഡാര്‍ക്ക് ഒരു കപ്പില്‍ കലക്കിയാണ് ഒലിവര്‍ വരച്ചിരുന്നത്. ടോയ്‌ലെറ്റില്‍നിന്ന് വെള്ളമെടുക്കാന്‍ ഉപയോഗിച്ചത് ആ കപ്പാണ്. അതാണ് പ്രശ്നമായത്.
മാജിക് ഡാര്‍ക്കിന്റെ അംശം കൂടുതലായിരുന്നുവെങ്കില്‍ അന്നബെലയ്ക്ക് വിഷബാധയേല്‍ക്കാനുള്ള സാധ്യത വളരെ കൂടുതലായിരുന്നുവെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. എന്തായാലും ഒലിവറിന് നല്ല ശിക്ഷ തന്നെയാണ് ലഭിച്ചത്. നാല് മാസത്ത ജയില്‍ശിക്ഷയും നൂറ്റിയന്‍പത് മണിക്കൂര്‍ സാമൂഹിക സേവനവും ഇരുന്നൂറ്റിയന്‍പത് പൗണ്ട് നഷ്ടപരിഹാരവും 425 പൗണ്ട് കോടതിച്ചെലവുമായി അന്നബെലയ്ക്ക് നല്‍കണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല