തന്റെ ജീവിതകഥ ഹോളീവുഡ് സിനിമയാക്കാന്‍ ഒരാള്‍ തന്റെ ജീവിതം വിറ്റു. ഇന്റര്‍നെറ്റിലെ ലേല സൈറ്റായ ഇ-ബെയിലൂടെ ജീവിതം വിറ്റ ജോര്‍ദില്‍ ഇയാന്‍ അഷര്‍ ആണ് വാര്‍ത്താ പ്രാധാന്യം നേടിയിരിക്കുന്നത്. വീടും കാറുമുള്‍പ്പെടെയുള്ള തന്റെ എല്ലാ സ്വത്തുക്കളും ജോലിയും സുഹൃത്തുക്കളെയുമാണ് ഇയാള്‍ ഇ-ബെയില്‍ ലേലത്തിന് വച്ചിരിക്കുന്നത്. ഇത് വാങ്ങുന്നവര്‍ക്ക് ഇയാന്റെ വിവാഹവും അതിന്റെ തകര്‍ച്ചയും ഉള്‍പ്പെടുന്ന അതിഗംഭീര കഥ സിനിമയാക്കാനുള്ള അവസരമാണ് ലഭിക്കുക. ഡിസ്‌നിയാണ് ഇയാന്റെ ജീവിതം വാങ്ങിയിരിക്കുന്നത്. ഈ കഥ ഹോളീവുഡില്‍ സിനിമയാകാന്‍ തയ്യാറെടുക്കുന്നതായാണ് ഒടുവില്‍ കിട്ടിയ വിവരം.
ഡാര്‍ലിംഗ്ടണിലെ കോ ഡര്‍ത്താം സ്വദേശിയായ ഇദ്ദേഹം പനാമയിലെ സ്വന്തം ദ്വീപിലാണ് ഇപ്പോള്‍ ജീവിക്കുന്നത്. ഈ കഥയില്‍ ജീവിതത്തിലെ വലിയ അമ്പരപ്പുകളും ആളുകളെ പിടിച്ചിരുത്താന്‍ സാധിക്കുന്ന കഥാതന്തുവുമുണ്ടെന്നും അതിനാലാണ് ഡിസ്‌നി ഇതു വാങ്ങിയതെന്നും 47കാരനായ ഇയാന്‍ പറയുന്നു. 2002ല്‍ ഓസ്‌ട്രേലിയയിലേക്ക് പോയ ഇയാള്‍ 2008ല്‍ തന്റെ ദാമ്പത്യ ബന്ധം തകര്‍ന്നതോടെയാണ് ജീവിതം ലേലം ചെയ്യാന്‍ തീരുമാനിച്ചത്. നൂറാഴ്ചയ്ക്കുള്ളില്‍ നൂറ് ലക്ഷ്യങ്ങള്‍ എന്ന പദ്ധതിയുമായി മുന്നോട്ട് പോകുകയായിരുന്നു പിന്നീടിയാള്‍.
മരിച്ചു പോയ പിതാവിന്റെ ഓര്‍മ്മയ്ക്കായി 25000 പൗണ്ടിന്റെ ഒരു ക്യാന്‍സര്‍ ചാരിറ്റി പദ്ധതിയും ഇതിനിടയില്‍ പൂര്‍ത്തിയാക്കി. സിനിമയില്‍ തന്റെ റോള്‍ ജോര്‍ജ് ക്ലൂണി നിര്‍വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇയാന്‍ വ്യക്തമാക്കി. ലക്ഷ്യങ്ങളെല്ലാം പൂര്‍ത്തിയാക്കിയ ശേഷമാണ് ഇദ്ദേഹം തന്റെ ജീവിതകഥ തയ്യാറാക്കിയത്. എ ലൈഫ് സോള്‍ഡ് എന്ന പുസ്തകം ഇപ്പോഴും വിപണിയില്‍ ലഭ്യമാണ്. പുസ്തകം വിറ്റുകിട്ടിയ പണം കൊണ്ടാണ് ഇയാള്‍ മുപ്പതിനായിരം പൗണ്ട് മുടക്കി പനാമയിലെ ദ്വീപ് വാങ്ങിയത്. ഇപ്പോള്‍ പുതിയ പങ്കാളിയായ മോയ്‌ക്കൊപ്പം ഇവിടെ ജീവിക്കുകയാണ് ഇയാന്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല