പോലീസ് വാഹനത്തില്‍ നിന്നും 999ലേക്ക് വിളിച്ച് സഹായം അഭ്യര്‍ഥിച്ചതിനു 10000 പൌണ്ട് നഷ്ട്ടപരിഹാരമായി ലഭിച്ചു. യാതൊരു കാരണവുമില്ലാതെ പോലീസ് ഓഫീസര്‍മാരുടെ ക്രൂരമായ ചെയ്തികള്‍ ഏറ്റുവാങ്ങിയതിനാണ് ഇത്രയും തുക നഷ്ടപരിഹാരമായി ഡിപ്പാര്ട്ട്മെന്റ് നല്‍കാന്‍ സമ്മതിച്ചത്. തോമസ് ജെയിംസ് (28) ആണ് പോലീസില്‍ നിന്നും മര്‍ദ്ദനമേറ്റതായി പരാതിപ്പെട്ടത്. യാതൊരു കാരണവുമില്ലാതെ അറസ്റ്റു ചെയ്യുകയും ബാറ്റന്‍ കൊണ്ട് അടിക്കുകയും തലയില്‍ പരിക്കേല്‍പ്പിക്കുകയും ചെയ്തു എന്നായിരുന്നു ഇദ്ദേഹത്തിന്റെ ആരോപണം.
999 ലേക്ക് വിളിച്ച ശേഷം സംഭവങ്ങള്‍ ഒന്നൊന്നായി ഇദ്ദേഹം ഓപ്പറേട്ടര്‍ക്ക് വിവരിച്ചു കൊടുത്തു. എന്തിനാണ് അറസ്റ്റു ചെയ്യുന്നത് എന്ന് പറയാതെയാണ് പോലീസ് തന്നെ വിലങ്ങു വച്ചത്. കൈവിലങ്ങികള്‍ക്കുള്ളില്‍ തന്റെ കൈകള്‍ അത്രയേറെ വേദനിച്ചു എന്നാണു ഇദ്ദേഹത്തിന്റെ സാക്ഷ്യം. 2008 ജനുവരി യിലാണ് കസ്റ്റഡിയില്‍ എടുത്ത സുഹൃത്തിനോട് കുശലം പറഞ്ഞതിന് ജെയിംസിനെ പോലീസ് പിടികൂടി കൊണ്ട് പോയത്.
ഇന്‍ഷുറന്‍സ് ഏജന്റ് ആയ ജെയിംസ് അറസ്റ്റിലാകുന്നത് പോലീസ് ഓഫീസറെ ആക്രമിച്ചു എന്ന പേരിലാണ്. അതിനു ശേഷം സത്യം പുറത്തു വന്നപ്പോഴാണ് സൗത്ത് വേല്‍സ് പോലീസ് ഇദ്ദേഹത്തിന് 10,000 പൌണ്ട് നഷ്ട്ടപരിഹാരമായി നല്‍കാന്‍ തീര്‍പ്പുണ്ടായത്. സൗത്ത്‌വേല്‍സ് പോലീസിലെ ലീഗല്‍ സര്‍വീസ് ഡയറക്ടര്‍ ഗരേത് മട്ജ് പ്രശ്നങ്ങള്‍ രമ്യമായി അവസാനിച്ചു എന്നാണു ഇതിനെ പറ്റി അഭിപ്രായപ്പെട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല