1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 15, 2024

ലിവര്‍പൂൾ ഡാബാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് 2024, മാഞ്ചസ്റ്റർ നൈറ്റ്സ് ചാമ്പ്യൻമാർ.* പന്ത്രണ്ട് ടീമുകൾ പങ്കെടുത്ത അന്ത്യന്തം വാശിയെറിയ ടൂർണ്ണമെൻറിൽ മാഞ്ചസ്റ്റർ നൈറ്റ്സ് കാണികളുടെ പ്രശംസപിടിച്ചുപറ്റിയ പ്രകടനമാണ് നടത്തിയത്. ആദ്യ മൽസരം തന്നെ സംഘാടകരുടെ ടീമായ ഓക്സ്ഫോഡ് യൂണൈറ്റടുമായി ആയിരുന്നു . ഓക്സ്ഫോഡ് യുണൈറ്റഡിനായി കേരളതാരങ്ങളായ അമ്പൂട്ടി, മുഹമ്മദ് ആഷിക്ക്, പ്രൊഫഷണൽ താരങ്ങളായ യാസർ ഇക്ക്ബാൽ ,ഇസ്മത്തുള്ള ഷെർഷാദ് തുടങ്ങിയ വമ്പൻമാരെയാണ് അണിനിരത്തിയത്.

കോട്ടറിൽ മിഡ്ലാണ്ടിലെ കരുത്തന്മാരായ പ്രിസ്റ്റൺ സ്റ്റയിക്കർസിനെ തോൽപ്പിച്ചാണ് സെമിയിൽ കടന്നത്. സെമിയിൽ , ടൂർണ്ണമെൻറിലെ തന്നെ ഏറ്റവും ഉയർന്ന സ്കോർ നേടിയ ടീം യൂണയിറ്റഡിനെ തോൽപ്പിച്ച് ആണ് മാഞ്ചസ്‌റ്റർ നൈറ്റ്‌സ് ഫൈനലിൽ എത്തിയത്. മഴയും വെളിച്ചകുറവും മുലം ഓവറുകൾ വെ ട്ടിക്കുറച്ച ഫൈനലിൽ സ്റ്റോക്ക് സിസി യെ 3 റൺസിന് തോൽപ്പിച്ചാണ് മാഞ്ചസ്റ്റർ നൈറ്റ്സ് ചാമ്പ്യൻമാരായത്.

മാഞ്ചസ്റ്റർ നൈറ്റ്സിൻറെ ബൗളറായ അശ്വിൻറ മികച്ച പ്രകടനമാണ് മാഞ്ചസ്റ്റർ നൈറ്റ്സിനെ ചാമ്പ്യൻമാരാക്കു ന്നതിൽ നിർണ്ണായകമായത്. കൂടാതെ നിഖി ൽ, ശരത്ത് തുടങ്ങിയവരുടെ പ്രകടനവും എടുത്ത് പറയണ്ടതായിരുന്നു. ക്ലബ് ഈ വിജയം അകാലത്തിൽ വിട്ടു പിരിഞ്ഞ തങ്ങളുടെ പ്രിയ കൂട്ടുകാരൻ ജെറിയുടെ സ്മരണക്കായി സമർപ്പിച്ചു..

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.