മാഞ്ചസ്റ്റര്‍, ലിവര്‍പൂള്‍, ബര്‍മിംഗ്ഹാം നഗരങ്ങളുടെ പ്രാന്ത പ്രദേശങ്ങള്‍ ഡ്രഗ് മാഫിയയുടെ വിഹാര കേന്ദ്രമാണ് എന്ന് യു.എന്‍ നാര്‍കോട്ടിക്‌സ് ചീഫ് ഹാമിദ് ഖോട്സേ അഭിപ്രായപ്പെട്ടു. ആ ഇടങ്ങള്‍ ലോകത്തിലെ ഏറ്റവും വലിയ മാഫിയ അരങ്ങു വാഴുന്ന മെക്സിക്കോ, ബ്രസീല്‍ എന്നീ രാജ്യങ്ങളോടാണ് ഇദ്ദേഹം താരതമ്യപ്പെടുത്തിയത്. ഈ ഇടങ്ങള്‍ സാധാരണ ജനങ്ങളുടെ പേടി സ്വപ്നങ്ങളായി മാറിക്കൊണ്ടിരിക്കയാണ് എന്നും അദേഹം ചൂണ്ടിക്കാണിച്ചു.
ഇവിടങ്ങളില്‍ നടന്നു കൊണ്ടിരിക്കുന്ന മയക്കുമരുന്ന് കച്ചവടമാണ് മാഫിയകളെ ഏറെ പ്രോത്സാഹിപ്പിക്കുന്നത്. സാമൂഹിക അസമത്വം, അനധികൃത കുടിയേറ്റം മയക്കു മരുന്നുകളുടെ സാധാരണമായ ഉപയോഗം എന്നിവയാണ് പ്രധാന കാരണങ്ങളായി പോലീസ് കണ്ടെത്തിയത്. മയക്കുമരുന്ന് കച്ചവടത്തിലൂടെ പണവും നല്ല രീതിയില്‍ ലഭിക്കുന്നതിനാല്‍ ഈ ഇടങ്ങളിലെ സാധാരണ ജനങ്ങളും ഏറെക്കുറെ ഈ രീതികള്‍ക്ക് വഴങ്ങിക്കൊടുക്കുന്നുണ്ട്.
സാധാരണ ജനങ്ങളുടെ പിന്തുണയാണ് ബ്രസീലിലും മെക്സിക്കോയിലും പല അധോലോകസംഘങ്ങളെയും വളര്‍ത്തിയത്. ഇവിടങ്ങളിലെല്ലാം പലപ്പോഴും പോലീസിനു പോലും ഭീഷണിയാകുന്ന തരത്തിലായിരുന്നു മാഫിയകളുടെ വളര്‍ച്ച. ഇതിനെപ്പറ്റിയുള്ള പഠനത്തില്‍ കുടിയേറ്റക്കാരുടെ പങ്കിനെപ്പറ്റിയും പരാമര്‍ശമുണ്ട്. മാത്രവുമല്ല സെലിബ്രിറ്റികളുടെ മയക്കു മരുന്നിനോടുള്ള താല്പര്യം യുവത്വത്തിന് വേറിട്ട വഴിയാണ് തെളിച്ചു കൊടുക്കുന്നത്.
മയക്കു മരുന്നിന്റെ ഉപയോഗവും ഒരളവു വരെ ആക്രമങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഇതിനെതിരെ പോലീസ് രംഗത്ത് ഇറങ്ങുമെന്ന് സൂചന ലഭിച്ചിട്ടുണ്ട്. ശക്തമായ തെളിവിന്റെ അഭാവമാണ് പലപ്പോഴും മാഫിയകള്‍ക്കെതിരെ നടപടികള്‍ എടുക്കുന്നതില്‍ നിന്നും പോലീസിനെ പിന്തിരിപ്പിക്കുന്നത്. സാധാരണ കുടുംബങ്ങളെ ബാധിക്കും എന്ന നിലയിലാണിപ്പോള്‍ ഇവിടെയുള്ള അധോലോക സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍. വാര്‍ത്ത സര്‍ക്കാരിന്റെ കാതുകളില്‍ എത്തിയ സ്ഥിതിക്ക് കാര്യങ്ങള്‍ കുറച്ചു ശാന്തമാകും എന്ന് തന്നെ നമുക്ക് കരുതാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല