1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 17, 2023

പ്രിൻസ് തോമസ്: രണ്ടാമത് നൈറ്റ്സ് മാഞ്ചസ്റ്റർ വൺഡേ ക്രിക്കറ്റ് ടൂർണ്ണമെൻറ് മാഞ്ചസ്റ്റർ നൈറ്റ്സ് ചാമ്പ്യൻ മാരായി വിതീൻഷോ വാരിയേഷസ് രണ്ടാം സ്ഥാനവും പ്ലാറ്റ്ഫീൽഡ് ഇലവൺ മൂന്നാംസ്ഥാനവും നേടി മിഡ് ലാഡ്സിലെ ഇരുപത് ടീമുകൾ പങ്കെടുത്ത ടൂർണ്ണമെൻറ് ലൈയിജു മാനുവൽ എസ് എസ് ത്രീ യൂസ്ഡ് കാർ സെയിൽ ലുലു മിനിമാർട്ട് എന്നിവരുടെ സഹകരണ ത്തോടെ പാഴ്സ് വുഡ് സ്കൂൾ ഗ്രൗഡിൽ മാഞ്ചസ്റ്റർ നൈറ്റ്സ് സംഘടിപ്പിച്ചത്.

ആളുകളുടെ പങ്കാളിത്തം കൊണ്ടും സങ്കടനാ മികവുകൊണ്ടും വേറിട്ട ഒരു അനുഭവമായി അത്യന്ത്യം വാശിയേറിയ ഫൈനലിൽ മുന്ന് വിക്കറ്റിനാണ് മാഞ്ചസ്റ്റർ നൈറ്റ്സ് വിജയിച്ചത് , മഴ വില്ലനായി വന്നെങ്കിലും അതിനെ തരണം ചെയ്യ്ത് നല്ല രീതിയിൽ നൈസ്റ്റ് ക്ലബ് ടൂർണ്ണമെൻറ് വിജയകരമായി പൂർത്തിയാക്കി.

ഫൈനലിൽ നൈറ്റ്സിലെ സെബിൻ മാൻഓഫ്ദി മാച്ചും ടൂർണ്ണമെൻറ്റിൽ നൈറ്റ്സിലെ സിറിൽ ബെസ്റ്റ് ഫീൽഡറും വിതീൻഷോ വാരിയേഷ്സിലെ ഡെനിൽ ബെസ്റ്റ് വിക്കറ് കീപ്പറും
അജിഷ് ബെസ്റ്റ് ബാറ്റ്സ്സ്മാനും ലിജോ ബെസ്റ്റ് ബൗളറും മാൻഓഫ്‌ദി സിരിയസും ആയി ജിജു സൈമൺ (ഫൗഡർ ഫ്രഡ്സ് സ്പോട്ടിങ്ങ് ക്ലബ് മാഞ്ചസ്റ്റർ ) ലൈയിജു മാനുവൽ തുടങ്ങിയവർ സമ്മാനദാനം നിർവഹിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.