മാഞ്ചസ്ററില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ഥി അനുജ് ബിദ്വേയുടെ മരണവിവരം പൂനയിലുള്ള പിതാവ് സുഭാഷ് ബിദ്വേ അറിഞ്ഞത് ഫേസ്ബുക്കില്‍ നിന്ന്. ബ്രിട്ടീഷ് അധികൃതര്‍ തന്നെ വിവരം അറിയിക്കാനുള്ള മര്യാദ കാണിച്ചില്ലെന്ന് അദ്ദേഹം പരാതിപ്പെട്ടതായി ബ്രിട്ടീഷ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
അനുജിന്റെ സെല്‍ഫോണ്‍ പോലീസ് കൊണ്ടുപോയി. അതില്‍ നിന്ന് വീട്ടിലെയും ബന്ധുക്കളുടെയും നമ്പര്‍ കിട്ടുമായിരുന്നിട്ടും തന്നെ അറിയിക്കാന്‍ അധികൃതര്‍ ശ്രമിച്ചില്ലെന്ന് സുഭാഷ് പറഞ്ഞു. അവധിക്കാലം ആഘോഷിക്കാനായി സുഹൃത്തുക്കളുമൊത്ത് മാഞ്ചസ്ററില്‍ എത്തിയ ലങ്കാസ്റര്‍ വാഴ്സിറ്റി മൈക്രോ ഇലക്ടോണിക്സ് പിജി വിദ്യാര്‍ഥിയായ അനുജിനെ ഒരു വെള്ളക്കാരനാണ് ക്രിസ്മസ് തലേന്നു വെടിവച്ചുകൊന്നത്. സമയമെന്തായി എന്ന ചോദ്യത്തിനു മറുപടി പറയാത്തതാണ് ഘാതകനെ പ്രകോപിപ്പിച്ചതത്രേ.
ഇത് വംശീയ വിദ്വേഷം മൂലമുള്ള കൊലപാതകമെന്ന നിലയിലാണ് അന്വേഷണം നടത്തുന്നതെന്നു പോലീസ് മേധാവി മുല്ലിഗന്‍ പറഞ്ഞു. ഇതുവരെ അഞ്ചുപേരെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റു ചെയ്തിട്ടുണ്ട്.
ബ്രിട്ടീഷ് പോലീസ് ക്ഷമാപണം നടത്തി
അതേസമയം അനൂജ് ബിദ്‌വേയുടെ കുടുംബാംഗങ്ങളോട് ബ്രിട്ടീഷ് പോലീസ് ക്ഷമാപണം നടത്തി. മകന്റെ മരണവാര്‍ത്ത സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ വഴി അറിയാന്‍ ഇടയായതിനാണ് പോലീസിന്റെ ക്ഷമാപണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല