1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 12, 2012

2012 നവംബര്‍ 30ന് മുന്‍പ് ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയെ വധിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുന്ന ഭീഷണിക്കത്ത് വത്തിക്കാനില്‍ ലഭിച്ചതായി ഇറ്റാലിയന്‍ പത്രമായ ഇല്‍ ഫാറ്റോ ക്വയോറ്റിഡിയാനോ റിപ്പോര്‍ട്ട് ചെയ്തു. ജര്‍മന്‍ ഭാഷയില്‍ എഴുതിയ കത്ത് 2011 ഡിസംബര്‍ 30ന് വത്തിക്കാനില്‍ ലഭിച്ചതായാണ് പത്രം പറയുന്നത്. കത്ത് അയച്ചതാരെന്ന് വ്യക്തമായിട്ടില്ല.

ഊമക്കത്ത് വത്തിക്കാനില്‍ ലഭിച്ചതോടെ കൂരിയന്‍ കര്‍ദ്ദിനാള്‍ ഡാരിയോ കാസ്ട്രിലോണ്‍ ഹോയോസ് ഭീഷണിയെപ്പറ്റി കൂടുതല്‍ അന്വേഷണത്തിന് ഉത്തരവിട്ടതായും പത്രവാര്‍ത്തയില്‍ പറയുന്നു. മാര്‍പാപ്പയുടെ സുരക്ഷ അത്യധികം വര്‍ധിപ്പിച്ചതായും ഒരു വത്തിക്കാന്‍ വക്താവിനെ ഉദ്ധരിച്ച് പത്രം വെളിപ്പെടുത്തുന്നു. ജര്‍മന്‍ മാധ്യമങ്ങളില്‍ സംഭവം വാര്‍ത്താ പ്രാധാന്യം നേടിക്കഴിഞ്ഞു.

എന്നാല്‍ വത്തിക്കാന്‍ ഇതു നിഷേധിച്ചു. വാര്‍ത്തയില്‍ 2011 ഡിസംബര്‍ 30ന് വത്തിക്കാനില്‍ ലഭിച്ച ജര്‍മന്‍ ഭാഷയിലുള്ള കത്തില്‍ ഒരു വര്‍ഷത്തിനകം മാര്‍പാപ്പയെ വധിക്കാനാണു പദ്ധതിയെന്നു ചൂണ്ടിക്കാട്ടിയിരുന്നു. അടുത്ത മാര്‍പാപ്പ ഇറ്റലിക്കാരനായിരിക്കുമെന്നും കര്‍ദിനാള്‍ കത്തില്‍ പ്രവചിച്ചിട്ടുണ്ടത്രേ. 2005 ല്‍ മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട ബനഡിക്ട് പതിനാറാമന്‍ ജര്‍മന്‍ സ്വദേശിയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.