ബ്രിട്ടനിലെ പ്രമുഖ ഹോട്ടല്‍ ശൃംഖലയായ ‘മാരിയട്ട്’ ലേലത്തില്‍ സ്വന്തമാക്കാനായി ഇന്ത്യന്‍ കോടീശ്വരനും സഹാറാ ഗ്രൂപ്പ് ഉടമയുമായ സുബ്രതാ റോയി രംഗത്ത്. ലണ്ടനിലെ പ്രമുഖ ഹോട്ടലായ ഗ്രോസ്വെനോര്‍ ഹൗസിന്റെ ഉടമയായ റോയ് 5,808 കോടി രൂപയാണ് മാരിയട്ടിനായി മുടക്കാന്‍ തയ്യാറായിരിക്കുന്നത്. സണ്‍ഡേ ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
സഹാറാ ഗ്രൂപ്പിന് പുറമേ അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി , മറ്റൊരു ഇന്ത്യന്‍ വ്യവസായഗ്രൂപ്പായ ബ്ലൂ പോസ്റ്റ് എന്നിവയാണ് ലേലത്തില്‍ പങ്കെടുക്കാന്‍ മുന്നോട്ടുവന്നിരിക്കുന്നത്. മാരിയട്ടിന്റെ നിയന്ത്രണം ഇപ്പോള്‍ റോയല്‍ ബാങ്ക് ഓഫ് സ്‌കോട്ട്‌ലന്‍ഡിനാണ്.
3,275 കോടി രൂപയ്ക്കാണ് സുബ്രതാ റോയ് ഗ്രോസ്വെനോര്‍ ഹൗസ് ഹോട്ടല്‍ നേരത്തേ സ്വന്തമാക്കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല