1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 18, 2022

പുരുഷ വിഭാഗത്തിൽ മാഞ്ചസ്റ്ററിൻ്റെ റിജോ ജോസ് സുരേഷ് കുമാർ സഖ്യം കിരീടം ചൂടിയപ്പോൾ വനിതാ ഡബിൾസ് കിരീടം മാസ്സിൻ്റെ രോഷിനി റെജി, അനറ്റ് ടോജി കൂട്ടുകെട്ടിന്.

യൂണിവേഴ്സിറ്റി ഓഫ് സണ്ടർലാൻ്റിൻ്റെ സിറ്റി സ്പേസ് സ്പ്പോട്സ് ഹാളിൽ ഏപ്രിൽ 9 ശനിയാഴ്ച രാവിലെ പത്ത് മണിക്ക് അസ്സോസിയേഷൻ പ്രസിഡൻ്റ് റെജി തോമസ്സ് ബാറ്റ്മിൻ്റൺ ടൂർണ്ണമെൻ്റ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. നോർത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനായ മലയാളിഅസ്സോസിയേഷൻ സണ്ടർലാൻ്റ് ‘മാസ്സ് ‘ സംഘടിപ്പിച്ച ബാറ്റ്മിൻ്റൻ ടൂർണ്ണമെൻ്റിൽ സ്പോട്സ്കോർഡിനേറ്റർ ഷാജി ജോസ്, ട്രഷറർ അരുൺ ജോളി, എക്സിക്യൂട്ടീവ് മെമ്പർ ജോത്സന ജോയി, മാസ്സിൻ്റെഫൗണ്ടർ മെമ്പറെൻമാരായ സോജൻ സെബാസ്റ്റ്യൻ, ബെന്നി സെബാസ്റ്റ്യൻ, പ്രതീപ് തങ്കച്ചൻ, മാസ്സ് സ്പോട്സ്ഓർഗ്ഗനൈസർ ജെറോം ജോസ്, അനുപ്രസാദ്, ജയശ്രീ രാജു, സുബദ്രാ ശൂലപാണി (samadarsi.com) നിഷകോസ്, ജിമ്മി അഗസ്റ്റ്യൻ, ബിജു വർഗ്ഗീസ്, മാസ്സിൻ്റെ ബാറ്റ്മിൻ്റൻ ക്യാപ്റ്റൻ ബിജു ചന്ദ്ര ബോസ് തുടങ്ങിമാസ്സിൻ്റെ പ്രതിനിധികളും സന്നിഹിതരായിരുന്നു.

യുകെയുടെ നാനാഭാഗത്തു നിന്നായി ജൂണിയേഴ്സ് ബോയ്സ് വിഭാഗത്തിൽ ആറ് ടീമും ഗേൾസ് വിഭാഗത്തിൽനാല് ടീമും ,സീനിയേഴ്സിൽ അഞ്ച് ടീമും, അഡൽസ് വിഭാഗത്തിൽ ഇരുപത്തിയേഴ് ടീമുമുൾപ്പെടെ നാൽപ്പത്തിരണ്ട് ടീമാണ് ടൂർണ്ണമെൻ്റിൽ പങ്കെടുത്തത്. യുകെയിലെ തന്നെ ഏറ്റവും വലിയ ടൂർണ്ണമെൻറാണ് സണ്ടർലാൻ്റിൽ നടന്നത്.

നാല് ഗ്രൂപ്പായി തിരിച്ചു തുടങ്ങിയ മത്സരത്തിൽ തീപാറും ഷോട്ടുകളാണ് എല്ലാ ടീമും കാഴ്ച്ചവെച്ചത്.ആദ്യ റൗണ്ടിൽ ആറ് മത്സരങ്ങളാണ് ഓരോ ടീമും കളിച്ചത്.അതിൽ വിജയിച്ച ടീമാണ് അടുത്ത റൗണ്ടിലേയ്ക്ക്യോഗ്യത നേടിയത്. വൈകുന്നേരം അഞ്ച് മണിയോടെ ഓരോ വിഭാഗത്തിൻ്റെയും ഫൈനൽ റൗണ്ടിൽ ടൂർണ്ണമെൻ്റെത്തി. അത്യധികം ആവേശകരമായി പുരുഷന്മാരുടെ ഡബിൾസ് മത്സരത്തോടെ ടൂർണ്ണമെൻ്റ് അവസാനിച്ചു.

തുടർന്ന് സമാപന സമ്മേളനം നടന്നു. മാസ്സ് പ്രസിഡൻ് റെജി തോമസിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനത്തിൽ യുകെയിൽ വായനക്കാരുടെ എണ്ണത്തിൽ മുൻ നിരയിലുള്ള മലയാളം യു കെ(www.malayalamuk.com) ന്യൂസിൻ്റെ ഡയറക്ടർ ഷിബു മാത്യൂ മുഖ്യാതിഥിയായിരുന്നു. യുക്മയോർക്ക്ഷയർ ആൻ്റ് ഹമ്പർ കോർഡിനേറ്ററും ജോയിൻ്റ് ട്രഷറുമായ ബാബു സെബാസ്റ്റ്യൻ, ബൈജുഫ്രാൻസീസ് ഡയറക്ടർ ഡിഗ്ന കെയർ, എൽദോ പോൾ ഔൾ ഫൈനാൻസ്, കമ്മറ്റിയംഗങ്ങളായ ഷാജിജോസ്, അരുൺ ജോളി, ജോസ്ന ജോയി, മുൻ പ്രസിഡൻ്റ് റെയ്മണ്ട് മുണ്ടക്കാട്ട്, ജിനു ജോർജ്ജ് (ICA), ടെറിലോംഗ്സ്റ്റാഫ്, എന്നിവർ സന്നിഹിതരായിരുന്നു. വിശിഷ്ടാതിഥികൾ ചേർന്ന് വിജയികൾക്ക് സമ്മാനദാനംനിർവ്വഹിച്ചു.

കോവിഡ് തകർത്ത മാനസികാവസ്ഥയെ മറികടന്ന് ഒരു പുത്തൻ ഊർജ്ജമായി പുതിയ തലമുറയെ ഉണർത്തുകഎന്ന ലക്ഷ്യമാണ് ഈ ടൂർണ്ണമെൻ്റു കൊണ്ടുദ്ദേശിക്കുന്നതെന്ന് മാസ്സിൻ്റെ പ്രസിഡൻ്റ് റെജി തോമസ്സ്തൻ്റെ അദ്ധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു. മാസ്സിൻ്റെ സ്പോട്സ് ടീമിന് എല്ലാവിധ പിന്തുണയുംകൊടുക്കുന്നത് യൂണിവേഴ്സിറ്റി ഓഫ് സണ്ടർലാൻ്റിൻ്റെ കോച്ച് ടെറി ലോംഗ്സ്റ്റാഫാണ്. അദ്ദേഹമായിരുന്നു ബാറ്റ്മിൻ്റൺ ടൂർണ്ണമെൻ്റിൻ്റെ ഹെഡ് റഫറിയും. പ്രാദേശീക സപ്പോർട്ടോടുകൂടിയാണ് മാസ്സ് ജൈത്രയാത്രതുടരുന്നത്.

ടൂർണ്ണമെൻ്റിൻ്റെ വിജയത്തിനായി അക്ഷീണം പരിശ്രമിച്ച കെവിൻ ബിക്കു കേംബ്രിഡ്ജ്, ജെറോം ജോസ്, അനുപ്രസാദ്, റോഷിണി റെജി എന്നിവരെ മൊമൻ്റൊ നൽകി ആദരിച്ചു. പുരുഷ വിഭാഗത്തിൽ മാഞ്ചസ്റ്ററിൻ്റെ റിജോ ജോസ് സുരേഷ് കുമാർ സഖ്യം കിരീടം ചൂടിയപ്പോൾ വനിതാഡബിൾസ് കിരീടം മാസ്സിൻ്റെ രോഷിനി റെജി, അനറ്റ് ടോജി കൂട്ടുകെട്ടിന്.

മാഞ്ചെസ്റ്ററ്റൽ നിന്നുള്ള റിജോ ജോസ് സുരേഷ് കുമാർ സഖ്യം കിരീടം ചൂടി. പ്രസ്റ്റണിൽ നിന്നുള്ള സിബിൻഅമീൻ അമൽ പ്രസാദ് സഖ്യം റണ്ണേഴ്സ് അപ്പായി. ഫെബിൻ വിൻസൻ്റ്, എബി കുര്യൻ ടീമും റോബിൻ രാജ്, പ്രിൻസ് മാത്യൂ ടീമും മൂന്നും നാലും സ്ഥാനങ്ങൾ കരസ്ഥമാക്കി. സ്ത്രീകളുടെ വിഭാഗത്തിൽ റോഷിനി റെജി, അനറ്റ് ടോജി വിജയിച്ചപ്പോൾ രശ്മി രാഹുത്, നിഷ കോസ് റണ്ണേഴ് അപ്പായി. ലീമ ഷാജിയും ഗീതികയും, ജയശ്രീരാജുവും ഫിയോണ ഫെലിക്സും മൂന്നും നാലും സ്ഥാനം പങ്കിട്ടു.

ജൂനിയർ ഗേൾസ് വിഭാഗം സിഗിൾസിൽ എയ്ഞ്ചൽ ബെന്നി വിജയിച്ചപ്പോൾ അനന്യ ബെന്നി രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഇസബെൽകോസ്, ഒലിവിയ പ്രദീപ് മൂന്നും നാലും സ്ഥാനം കരസ്ഥമാക്കി.

ജൂണിയർ ബോയ്സ് വിഭാഗത്തിൽ റിച്ചാർഡ് റെയ്മൺഡ്, ഗബ്രിയേൽ ബിജു രണ്ടാം സ്ഥാനം പങ്കിട്ടപ്പോൾ ബെഞ്ചമിൻ സിബി, ഡാനിയേൽ ബിജുഒന്നാമതെത്തി. ദേവികയും ദീപകും, റൂബൻ റെജിയും ആര്യൻ ചന്ദ്ര ബോസും മൂന്നും നാലും സ്ഥാനത്തെത്തി.

സീനിയർ ബോയ്സ് വിഭാഗത്തിൽ ഫ്ലമിൻ ബിനു, ആദി ചന്ദ്ര ബോസ് സഖ്യം വിജയിച്ചു. ബെസ്റ്റിൻ ബിജോ, സിറിൽ സോജോ റണ്ണേഴ്സ് അപ്പായി. നോയൽ, ടോം മൂന്നാം സ്ഥാനം കരസ്ഥമാക്കി.

കേരള തനിമയിൽ വിഭവസമൃദ്ധമായ ഭക്ഷണമൊരുക്കി ഷീബാ ബെന്നിയും, റോസമ്മ ഷാജിയും, സോണി റെജിയും ടൂർണ്ണമെൻ്റിൻ്റെ വിജയം ഉറപ്പാക്കി. വൈകിട്ട് ഏഴ് മണിയോടെ കാര്യപരിപാടികൾ അവസാനിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.