ഒരു ജീവന്‍ രക്ഷിക്കുവാനുള്ള ഓട്ടത്തിനിടയില്‍ ഡോക്റ്റര്‍മാരുടെ അശ്രദ്ധ കാരണം ഹൃദയമാറ്റ ശസ്ത്രക്രിയക്കായി കൊണ്ട് വന്ന ഹൃദയം താഴെ വീണു.മെക്സിക്കോ സിറ്റിയില്‍ ഈ അബദ്ധം നടന്നത് ഹെലികൊപ്ട്ടരില്‍ നിന്നും ആശുപത്രിയിലേക്ക് ഹൃദയം മാറ്റുന്നതിനിടയിലായിരുന്നു. സ്തെതസ്കൊപ്പ് അണിഞ്ഞ ഡോക്റ്റര്‍മാര്‍ കൂടെ ഹൃദയം എത്തിക്കുന്നതിനായി പൈലറ്റുമാരെ അനുഗമിച്ചിരുന്നു. എന്നാല്‍ ഹോസ്പിറ്റലിനു തൊട്ടു മുന്‍പില്‍ വച്ചാണ് ഫ്രീസറില്‍ സൂക്ഷിച്ചിരുന്ന ഹൃദയം പുറത്തു വീണത്.
താഴെ വീണ ഉടനെ അതിനെ തിരികെ ഐസ്കട്ടകളും ഫ്ല്യൂയിടുകളുംനിറഞ്ഞ ഫ്രീസറില്‍ നിക്ഷേപിക്കാന്‍ സാധിച്ചു. അതിനാല്‍ മറ്റു പ്രശങ്ങള്‍ ഒന്നും സംഭവിച്ചില്ല. മെക്സികോ സിറ്റിയില്‍ നിന്നും നാന്നൂറ്റി അമ്പത് കിലോമീറ്ററുകള്‍ താണ്ടിയാണ് ഹൃദയം കൊണ്ട് വന്നത്. ഹോസ്പിറ്റലിന്റെ ഡയറക്റ്റര്‍ ഫാല്‍കാനി റോഡ്രിഗോ ലോപ്പസ് ശസ്ത്രക്രിയ വിജയമായിരുന്നു എന്ന് ഉറപ്പു നല്‍കി. താഴെ വീണു എങ്കിലും ഹൃദയത്തിനു ഒന്നും സംഭവിക്കാതിരുന്നത് മുന്‍കരുതലുകള്‍ എടുത്തതിനാല്‍ ആണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഹൃദയത്തിന്റെ മുഖ്യ രക്തധമനിയുടെ പരാജയം മൂലം ഉണ്ടാകുന്ന ഹൃദ്രോഗത്തിന്റെ അവസാന ഘട്ടത്തില്‍ ആണ് ഈ ശസ്ത്രക്രിയ നടത്തേണ്ടി വരുന്നത്. നാല് മുതല്‍ ആറു മണികൂര്‍ വരെ ഹൃദയത്തെ ഫ്രീസറില്‍ സൂക്ഷിച്ച് ശസ്ത്രക്രിയക്കായി ഉപയോഗിക്കാവുന്നതാണ്. മെക്സികോ സിറ്റിയില്‍ നടന്ന ഈ സംഭവത്താല്‍ ആശുപത്രിയുടെ പേരിനു കോട്ടം തട്ടുമോ എന്ന ആശങ്കയിലാണ് അധികൃതര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല