1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 25, 2012

സോഫി കോളിന്‍സ് ഒരു സാധാരണ കുട്ടിയല്ല. ബ്രിട്ടണിലെ ഏറ്റവും ഉയരമുള്ള കുട്ടിയാണ്. അത് ഒരു സാധാരണ പറച്ചിലാണ് എന്ന് പറയരുത്. കാരണം. സോഫിക്ക് പ്രായം വേറും ആറാണ്. ബ്രിട്ടണിലെ ഏറ്റവും ഉയരമുള്ള ആറ് വയസുകാരിയാണ് സോഫി കോളിന്‍സ്. പന്ത്രണ്ട് വയസുള്ള കുട്ടികളുടെ അത്രയും പൊക്കമാണ് സോഫി കോളിന്‍സിന്.

സോഫി കോളിന്‍സിന് ഇപ്പോള്‍തന്നെ പൊക്കം നാലടി പത്തിഞ്ചാണ് എന്നറിയുക. സോഫിയുടെ അമ്മയുടെ പൊക്കം കേവലം അഞ്ചടി രണ്ടിഞ്ചാണ്. അതിന് തൊട്ടുതാഴെ നില്‍ക്കുന്നതാണ് സോഫിയുടെ പൊക്കം. മര്‍ഫാന്‍ സിന്‍ഡ്രോം എന്ന് പേരുള്ള അപൂര്‍വ്വ രോഗമാണ് സോഫിയെ ബാധിച്ചിരിക്കുന്നത് എന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ഇതുമൂലം കൈകാലുകള്‍ക്ക് കൂടുതല്‍ നീളംവെയ്ക്കും. അതുമൂലം നിങ്ങള്‍ക്ക് സാധാരണയില്‍ കവിഞ്ഞ ഉയരം കൂടും. അതാണ് പ്രശ്നമാകുന്നത്. അതേസമയം ഇതുമൂലം മകള്‍ക്ക് കാര്യമായ പ്രശ്നങ്ങളൊന്നും ഇല്ലെന്നാണ് സോഫിയുടെ അമ്മ പറയുന്നത്. എന്നാല്‍ ചിലരെങ്കിലും മകളെ മുതിര്‍ന്ന ആളെപ്പോലെയാണ് കൈകാര്യം ചെയ്യുന്നത്. അതൊരു പ്രശ്നമാണെന്ന് സോഫിയുടെ അമ്മ ലോറൈയ്ന്‍ പറയുന്നു. സോഫി ഇപ്പോള്‍തന്നെ പതിനൊന്നുകാരിയുടെ ജീന്‍സാണ് ഇടുന്നത്. കുറച്ചുകൂടി കഴിഞ്ഞാല്‍ എന്താകും മകളുടെ അവസ്ഥയെന്നാണ് അമ്മ പേടിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.