ലോട്ടറിയുടെ ചരിത്രത്തിലെ വമ്പനായ മെഗാ മില്ല്യണ്‍ ലോട്ടറി ഒടുവില്‍ നറുക്കെടുത്തു. ജാക്പോട്ട് തുകയായ 640മില്ല്യണ്‍ ഡോളര്‍ മൂന്നു പേര്‍ പങ്കിടും എന്നാണു അവസാനം വെളിവായ വിവരം. മേരിലാന്‍ഡ്, ഇല്ലിനോയിസ്, കന്‍സാസ് എന്നിവിടങ്ങളില്‍ നിന്നാണ് വിജയി
എന്ന് അറിവായിട്ടുണ്ട്. വിജയികളില്‍ ഓരോരുത്തര്‍ക്കും 213മില്ല്യണ്‍ ഡോളര്‍ വച്ച് ലഭിക്കും. ഇതിന്റെ വില്പന തന്നെ വന്‍ റെക്കോഡുകള്‍ ഭേദിച്ചിരുന്നു. ഏകദേശം 937മില്ല്യണ്‍ പൌണ്ടാണ് ഇതിന്റെ വില്പന മൂലം ലഭിച്ചിട്ടുള്ളത്. അതായതു 1.5 ബില്ല്യണ്‍ ഡോളര്‍. മേരിലാണ്ടിലായിരുന്നു ആദ്യം വിജയിയെ കണ്ടെത്തിയത്. 2, 4, 23, 38, 46 എന്നീ നമ്പരുകളും മേഗാബോള്‍ ആയ 23 എന്ന ഭാഗ്യം നമ്പരും വിറ്റ് പോയതായി ആദ്യം കണ്ടെത്തിയത് മേരിലാന്‍ഡലായിരുന്നു.
വിറ്റു പോയ ഏജന്റിനു ഏകദേശം 65500 പൌണ്ട് കമ്മിഷനായി ലഭിക്കും. അതിനുശേഷം ഇല്ലിനോയിസിലും കന്സസിലും വിജയികളെ കണ്ടെത്തി. 625മില്ല്യണ്‍ ടിക്കറ്റുകളാണ് വിറ്റു പോയിട്ടുള്ളത്. അതായതു അമേരിക്കയിലെ ഓരോ വീടുകളിലും രണ്ടു ടിക്കറ്റ് വീതം വച്ച് വിറ്റിട്ടുണ്ട് എന്നര്‍ത്ഥം. വിജയിച്ചു കഴിഞ്ഞാല്‍ ചെയ്യാന്‍ പോകുന്ന കാര്യങ്ങളെ പറ്റി സ്വപ്നം കാണുകയായിരുന്നു പല അമേരിക്കക്കാരും. മുന്‍കാലങ്ങളില്‍ ഈ ലോട്ടറിയുടെ നറുക്കെടുപ്പില്‍ എല്ലാ നമ്പരുകളും കൃത്യമായി ലഭിച്ച ആരുമില്ലായിരുന്നു. അമേരിക്കയിലെ നാല്പത്തിരണ്ട് സംസ്ഥാനങ്ങളില്‍ ടിക്കറ്റ് ലഭ്യമായിരുന്നു.
ലോട്ടറി തുക ഇത്രയുമാണ് എങ്കിലും ഇത് വഴി സത്യത്തില്‍ ലാഭം മുഴുവന്‍ സര്‍ക്കാരിനാകും. കാരണം ആയിരം ഡോളറിനു മുകളിലുള്ള വിജയിക്ക് തന്റെ തുകയുടെ 25% നികുതിയായി അടക്കെണ്ടതായി വരുന്നു. സംസ്ഥാന സര്‍ക്കാരിലേക്ക് 35% പോകും. പിന്നൊരു പതിനഞ്ചു ശതമാനം കമ്മിഷന്‍ വകയിലും പോകും. അതായത് 640 മില്യണില്‍ വിജയികള്‍ക്ക് ലഭിക്കുക 462മില്ല്യണ്‍ ഡോളര്‍ മാത്രം. ഇത് പിന്നെയും മൂനായി ഭാഗിക്കേണ്ടിയും വരും. 540മില്ല്യണ്‍ ഡോളര്‍ ആയിരുന്ന തുക വെള്ളിയാഴ്ചയാണ് വീണ്ടും 640മില്ല്യണ്‍ ഡോളറായി ഉയര്‍ന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല