ഒളിപ്പിക്കുവാണെങ്കില്‍ ഇങ്ങനെ ഒളിപ്പിക്കണം. 105മില്ല്യണ്‍ ഡോളര്‍ ലോട്ടറി അടിച്ച മിറാണ്ട വിത്സണ്‍ തന്റെ ഭാഗ്യടിക്കറ്റ് ഒളിപ്പിച്ചു വച്ചിരിക്കുന്നത് താന്‍ ജോലി ചെയ്തു കൊണ്ടിരിക്കുന്ന മക്‌ഡോണാള്‍ഡ്സില്‍. ഇപ്പോഴത്തെ ആളുകളുടെ ആവേശം കെട്ടടങ്ങുമ്പോള്‍ സാവധാനം ടിക്കറ്റ് പുറത്തിറക്കും എന്നാണു മിറാണ്ട പറയുന്നത്. ബാല്ടിമോരില്‍ നിന്നുമുള്ള മിറാണ്ട വിത്സണ്‍ തനിക്ക് ലഭിച്ച ഭാഗ്യഡോളറില്‍ നിന്നുമാണ് ഈ ലോട്ടറി ടിക്കറ്റ് വാങ്ങിയതെന്ന് സാക്ഷ്യപ്പെടുത്തുന്നു.
എന്നാല്‍ ഇപ്പോഴും ലോട്ടറി മിറാണ്ട നേടിയതായി വിശ്വസിക്കുന്നില്ല എന്നാണു അവരുടെതന്നെ വക്കീല്‍ പറയുന്നത്. മുപ്പത്തിയെഴുകാരിയായ മിറാണ്ട വെള്ളിയാഴ്ച എടുത്ത നൂറു മില്ല്യണ്‍ ഡോളര്‍ ജാക്പോട്ട് നേടിയ മൂന്ന് പേരില്‍ ഒരാളായിട്ടാണ് വിശ്വസിക്കപ്പെട്ടിട്ടുള്ളത്. ടിക്കറ്റ് എവിടെയാണ് എന്ന ചോദ്യം ആദ്യം നിരസിക്കപ്പെട്ടു എങ്കിലും പിന്നീട് താന്‍ ജോലി ചെയ്യുന്ന മക്‌ഡോണാള്‍ഡ്സില്‍ ടിക്കറ്റ് സുരക്ഷിതമായിട്ടുണ്ട് എന്നാണു മിറാണ്ട അറിയിക്കുന്നത്.
തന്റെ കൂടെ ജോലി ചെയ്യുന്നവര്‍ തുകയില്‍ നിന്നും പങ്കു വേണം എന്ന് മുറവിളി കൂട്ടിയതോടെയാണ് ടിക്കറ്റ് പൂഴ്ത്തി വയ്ക്കുവാന്‍ ഇവര്‍ തീരുമാനിച്ചത്. എന്നാല്‍ മിറാണ്ട മക്‌ഡോണാള്‍ഡ്സില്‍ ടിക്കറ്റ് വയ്ക്കാന്‍ വന്നിട്ടില്ല എന്നാണു അവിടുത്തെ മാനേജര്‍ അറിയിക്കുന്നത്. പലരും ഇപ്പോഴും മിറാണ്ടയില്‍ വിശ്വസിക്കുന്നില്ല. എല്ലാവരുടെയും ശ്രദ്ധ ക്ഷണിച്ചു വരുത്തുക എന്നത് ഇവരുടെ സ്വഭാവം മാത്രമാണ് എന്ന് പലരും പറയുന്നു.
ഭാഗ്യതിലൂടെ നേടുന്ന പണം മുഴുവന്‍ തന്റെ സ്വദേശമായ ഹൈറ്റി പുതുക്കി പണിയുവാനാണ് ആഗ്രഹിക്കുന്നത് എന്ന് പറഞ്ഞു മിറാണ്ട ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു. ആകാംക്ഷയും മറ്റു കാര്യങ്ങളും കാരണം ഇവരുടെ രക്തസമ്മര്‍ദ്ദം കൂടിയിരുന്നതായി വക്കീല്‍ അറിയിച്ചു. ഇവരെ കുറച്ചു നാളേക്ക് എങ്കിലും വെറുതെ വിടണം എന്നും അദ്ദേഹം ജനത്തോട് അപേക്ഷിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല