1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 20, 2012

ലണ്ടന്‍: ഗാരേജില്‍ പൊടിപിടിച്ചു കിടന്ന പഴയ മെര്‍സിഡസ് കാറിന് ഒന്നര മില്യണ്‍ വില. 1928ല്‍ നിര്‍മ്മിച്ച മെര്‍സിഡസ് ബെന്‍സ് എസ് ടൈപ്പ് കാറിനാണ് ഇത്രയും ഉയര്‍ന്ന വില ലഭിക്കുന്നത്. ഒരു മണിക്കൂറില്‍ നൂറ് മൈല്‍ വേഗത്തില്‍ പോകാന്‍ കഴിവുളള ബെന്‍സ് എസ് ടൈപ്പ് അന്ന് ലോകത്തെ തന്നെ ഏറ്റവും വേഗതയേറിയ കാറായിരുന്നു. ലേലത്തില്‍ വച്ച കാര്‍ 1950 വരെ ഉപയോഗിച്ചിരുന്നെങ്കിലും പിന്നീട് ഗാരേജില്‍ സൂക്ഷിക്കുകയായിരുന്നു. ഇപ്പോഴും നല്ല കണ്ടീഷനിലാണ് വണ്ടിയെന്ന് വിദഗ്ദ്ധര്‍ പറയുന്നു.
സെപ്്റ്റംബര്‍ 15 ന് നടന്ന ഗുഡ് വുഡ് റിവൈവല്‍ ഷോയിലാണ് കാറിന്റെ ഉടമ ഈ പഴയ കാര്‍ വില്‍ക്കാന്‍ കൊണ്ടുവരുകയായിരുന്നു. ഇത്രയും വിലയേറിയ ഒരു കാര്‍ ഇത്രനാളും ആരുടേയും ശ്രദ്ധയില്‍ പെടാതെ കിടന്നത് അത്ഭുതമായിരിക്കുന്നുവെന്ന് വാഹന വിദഗ്ദ്ധന്‍ റൂപെര്‍ട്ട് ബാനര്‍ പറഞ്ഞു. ശരിക്കും ഇത് മഹത്വമേറിയ ഒരു കണ്ടെത്തലാണന്നും ബാനര്‍ ചൂണ്ടിക്കാട്ടി. കാറിന്റെ ഉടമയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇയാളുടെ മുത്തച്ഛന്‍ മെര്‍സിഡസ് കാറുകള്‍ ഇറങ്ങിയ കാലത്ത് തന്നെ അത് സ്വന്തമാക്കിയ ആളാണന്ന് കരുതുന്നു. ലണ്ടനിലെ ബ്രട്ടീഷ് മെര്‍സിഡസ് ലിമിറ്റഡില്‍ നിന്നാണ് കാര്‍ സ്വന്തമാക്കിയിരിക്കുന്നത്. 1928 ല്‍ നിര്‍മ്മിച്ച മെര്‍സിഡസ് ബെന്‍സ് എസ് ടൈപ്പ് സ്‌പോര്‍ട്ട് ടൂറര്‍ കാറിന് മറ്റൊരുപതി്പ്പ് ഇല്ലെന്നാണ് കരുതുന്നതെന്ന് ബോണ്‍ഹാംസിന്റെ വക്താവ് പറഞ്ഞു. ഇത്രയും പഴക്കമുളള കാറുകള്‍ അപൂര്‍വ്വമാണന്നും ബോണ്‍ഹാംസിന്റെ വക്താവ് ചൂണ്ടിക്കാട്ടി. ചുരുങ്ങിയത് ഒന്നരമില്യണ്‍ പൗണ്ടെങ്കിലും ഈ കാറിന് വിലമതിക്കുമെന്ന് ബോണ്‍ഹാംസ് വക്താവ് അറിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.