ബ്രിട്ടനില്‍ മിഡ് വൈഫാകാന്‍ തയ്യാറാകുന്നവരുടെ എണ്ണം കുറയുന്നു. കടങ്ങളും ജോലി സ്ഥിരത ഇല്ലായ്മയുമാണ് ആളുകളെ മിഡ് വൈഫുമാരാകുന്നതില്‍ നിന്നു പിന്തിരിപ്പിക്കുന്നത്.
മിഡ് വൈഫുമാരെ പരിശീലിപ്പിക്കുന്ന റോയല്‍ കോളേജിലെ മിഡ് വൈഫ്‌സില്‍ നിന്നും പകുതിയിലധികം കുട്ടികളും പഠനം പൂര്‍ത്തിയാകുന്നതനുമുമ്പ് കൊഴിഞ്ഞു പോകുന്നതായാണ് പഠനങ്ങള്‍ പറയുന്നത്. പഠനത്തിനു ശേഷം ജോലി ലഭ്യമാകുമോ എന്ന ഭയമാണ് ഭൂരിഭാഗം കുട്ടികളെയും പഠനം പൂര്‍ത്തിയാകുന്നതിനുമുമ്പ് പഠനം നിര്‍ത്താന്‍ പ്രേരിപ്പിക്കുന്നതെന്നാണറിയുന്നത്. ഇതു കൂടാതെ പഠനാവശ്യത്തിനായി എടുത്ത ലോണിന്റെ പലിശയും കുടിശ്ശിക അടച്ചു തീര്‍ക്കാന്‍ മറ്റു വഴികളില്ലാത്തതും പഠനം നിര്‍ത്താന്‍ കാരണമായി ചൂണ്ടികാണിക്കപ്പെടുന്നു,
എന്നാല്‍ ഗവണ്‍മെന്റ് കണക്കുകള്‍ പ്രകാരം ഇപ്പോള്‍ ബ്രിട്ടനിലെ ഹോസ്പിറ്റലുകളിലെ കുട്ടികളുടെ വാര്‍ഡുകളില്‍ 5,000 മിഡ് വൈഫുമാരുടെ കുറവുണ്ട്. ഇതു കണക്കിലെടുത്ത്് 2015-ാടെ പുതിയതായി പഠനം കഴിഞ്ഞിറങ്ങുന്നവരില്‍ നിന്നും 3,000 നഴ്‌സുമാരെ എടുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതായും ഗവണ്‍മെന്റ് വക്താക്കള്‍ പറയുന്നു.മിഡ് വൈഫായി ജോലി നോക്കുന്നവരിലെ മോറാലിറ്റി കുറയുന്നതായി റോയല്‍ കോളേജ് ഓഫ് മിഡ് വൈഫിലെ ജനറല്‍ സെക്രട്ടറിയായ കാത്തി സാക്ഷ്യപ്പെടുത്തുന്നു.
എന്തായാലും എന്‍ എച്ച് എസ്സില്‍ ജോലി തേടുന്ന മലയാളി നഴ്സുമാര്‍ മിഡ് വൈഫറി പഠിക്കുന്നത് ഉചിതമായിരുക്കുമെന്നാണ് ഈ കണക്കുകള്‍ നല്‍കുന്ന സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല