ബ്രിട്ടനിലെ ജനസംഖ്യ 70 മില്യനായി ഉയര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അതിന്റെ പഴിയെല്ലാം കുടിയേറ്റ ജനതയ്ക്ക് മേല്‍ ചുമത്തിക്കൊണ്ട് ടോറി എംപി നിക്കോളാസ് സോംസും ലേബറിന്റെ ഫ്രാങ്ക് ഫീല്‍ഡും നടത്തിയ പ്രസ്താവനയെ അധികരിച്ച് മൈഗ്രേഷന്‍വാച്ച് തയ്യാറാക്കിയ ഇ-പെട്ടീഷന് ഓരോ മണിക്കൂറിലും ഒപ്പിടുന്നത് ആയിരങ്ങള്‍. പെറ്റീഷന്‍ പ്രസിദ്ധീകരിച്ചു 24 മണിക്കൂറായപ്പോള്‍ ഇതുവരെ ഒപ്പിട്ടത് 32000 ത്തിനടുത്ത് ബ്രിട്ടീഷ് പൌരന്മാരാണ്.
മാന്യമായി ജീവിക്കുന്ന കുടിയേറ്റ ജനതയുടെ പോലും കഞ്ഞികുടി വരെ മുട്ടിക്കുന്ന ഈ പെറ്റീഷന്‍ 100000 പേരുടെ ഒപ്പുകള്‍ ലഭിക്കുന്ന പക്ഷം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യും. ഇ സ്ഥിതി തുടരുകയാണെങ്കില്‍ വൈകാതെ തന്നെ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാനുള്ള യോഗ്യത പെട്ടീഷന് ലഭിക്കുമെന്നത് കുടിയെറ്റക്കാര്‍ക്ക് കിട്ടാന്‍ പോകുന്ന വലിയ തിരിച്ചടിയാണ്.
ബ്രിട്ടനിലേക്ക് പ്രവഹിക്കുന്ന കുടിയേറ്റക്കാരുടെ എണ്ണം ക്രമാതീതമായി പ്രവഹിച്ചത് മൂലം ഓരോ ദിവസവും 200 പുതിയ വീടുകള്‍ നിര്മിക്കേണ്ടി വരുന്നുണ്ടെന്ന ഔദ്യോഗിക വെളിപ്പെടുത്തലാണ് ബ്രിട്ടീഷ് ജനതയെ കുടിയേറ്റകാര്‍ക്കെതിരെ തിരിയാന്‍ ഇപ്പോള്‍ പ്രധാനമായും പ്രേരിപ്പിച്ചിരിക്കുന്നത്. കൂടാതെ സ്കൂളുകളിലും ആശുപത്രികളിലും കൂടുതല്‍ ആനുകൂല്യങ്ങള്‍ കുടിയേറ്റകാര്‍ കൈപ്പറ്റുന്നു എന്നതിനൊപ്പം സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയില്‍ തൊഴിലില്ലായ്മ രൂക്ഷമായതും ഒഴിവുള്ള തൊഴിലുകള്‍ വിദേശിയര്‍ കയ്യടക്കുന്നു എന്ന റിപ്പോര്‍ട്ടുകളും ബ്രിട്ടീഷ് പൌരന്മാരെ കുടിയേറ്റ ജനതയ്ക്കെതിരെ തിരിയാന്‍ പ്രേരിപ്പിചിട്ടുണ്ടെന്നു വ്യക്തമാണ്.
ഇത്തരത്തിലുള്ള കുടിയേറ്റം ബ്രിട്ടീഷ് ജനതയ്ക്ക് തീരെ നന്നല്ലെന്നും, ഡേവിഡ് കാമറൂണിന്റെ കുടിയേറ്റം കുറയ്ക്കുമെന്ന വാഗ്ദാനം കൊയാലീഷന്‍ മൂലം പ്രാവര്‍ത്തികമാകുന്നില്ലയെന്നും ആരോപിച്ചാണ് ഇപ്പോള്‍ ഇ പെറ്റീഷന്‍ തയ്യാറാക്കിയിരിക്കുന്നത്. നിലവിലെ ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് ഓരോ വര്‍ഷവും ബ്രിട്ടനിലേക്ക് കുടിയേറുന്നത് 240,000 ആളുകളാണെന്ന കണക്കും ഗവണ്‍മെന്റ് പുറത്തു വിട്ടിട്ടുണ്ട്. മുന്‍പ് നടന്ന സമ്മര്‍ കലാപവും സാമ്പത്തിക മാന്ദ്യവും എല്ലാം കുടിയേറ്റക്കാര്‍ മൂലമാണെന്ന ആരോപണം ഉയര്‍ന്നിരുന്നു.
പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ 100000 ഒപ്പുകള്‍ വേണമെന്നിരിക്കെ അതിനുള്ള ശ്രമത്തിലാണ് മൈഗ്രേഷന്‍വാച്ച് സംഘാടകര്‍. എന്തായാലും നമ്മള്‍ കുടിയേറ്റ ജനത സൂക്ഷിക്കണമെന്ന് വ്യക്തം. അതേസമയം കഴിഞ്ഞാഴ്ച പുറത്തുവന്ന ഔദ്യോഗിക കണക്കു പ്രകാരം ബ്രിട്ടനിലെ ജനസംഖ്യ 16 വര്‍ഷങ്ങള്‍ കൊണ്ട് 70 മില്യനായി ഉയര്‍ന്നിരിക്കുമെന്നു വ്യക്തമാക്കുന്നു. നമുക്ക് പാര പണിതുകൊണ്ട് മൈഗ്രഷന്‍വാച്ച് ചെയര്‍മാന്‍ സര്‍ ആണ്ട്രൂ ഗ്രീന്‍ പറഞ്ഞത് ജനങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന കുടിയേറ്റം എതിര്‍ത്തു ബ്രിട്ടീഷ് പൌരന്മാര്‍ മുന്നിട്ടറങ്ങണമെന്നാണ്.
പെറ്റീഷന്‍ ഇവിടെ കാണാം
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല