1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 26, 2012

രാജ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ നിന്നും കരകയറുന്നതിനായി വൃദ്ധരെ അധികകാലം ജോലിയെടുപ്പിക്കുവാനുള്ള നിര്‍ബന്ധപദ്ധതിയുമായിട്ടാണ് സര്‍ക്കാര്‍ വന്നിരിക്കുന്നത്. ഇതനുസരിച്ച് ജോലി ചെയ്തു കൊണ്ടിരിക്കുന്ന മില്ല്യണുകളോളം വരുന്ന അമ്പതു വയസുകാരെ ഇനി 11 അധിക വര്ഷം ജോലി ചെയ്യുവാനുള്ള ആഹ്വാനം സര്‍ക്കാര്‍ നല്‍കും. ഇവരുടെ ജീവിതത്തില്‍ വരും വര്‍ഷങ്ങളില്‍ വരാനിരിക്കുന്ന ദാരിദ്രം മറികടക്കുന്നതിനാണ് സര്‍ക്കാര്‍ ഈ രീതിയിലുള്ള പദ്ധതി നിലവില്‍ വരുത്തുന്നതിനായി ഉത്സാഹിക്കുന്നത് എന്നാണു അധികൃതര്‍ അറിയിക്കുന്നത്.

പെന്‍ഷന്‍ പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട്‌ നല്‍കിയ വിവരങ്ങള്‍ അനുസരിച്ച് അന്‍പതു വയസിനും അറുപത്തിഅഞ്ചു വയസിനും ഇടയിലുള്ള ജീവനക്കാര്‍ക്ക് കുറഞ്ഞത് ആറു വര്‍ഷത്തെ അധിക സേവനം എങ്കിലും രാജ്യത്തിനായി നല്‍കേണ്ടി വരും എന്നാണു. പെന്‍ഷന്‍ പ്രായത്തിനും അപ്പുറം ആണ് ഇത് എന്ന് വ്യക്തമാണ്.മറ്റുള്ള ജീവനക്കാര്‍ക്ക് ഇതിനപ്പുറം ജോലി ചെയ്യേണ്ടതായും വരും. രാജ്യത്തിന്റെ വരവ് ചെലവ് സന്തുലനാവസ്ഥ നിലനിര്‍ത്തുന്നതിനും ഇപ്പോഴത്തെ അവസ്ഥയില്‍ വൃദ്ധരുടെ അധികഭാരം ചുമലില്‍ നിന്നും ഇറക്കി വയ്ക്കുന്നതിനുമാണ് ഈ സര്‍ക്കാര്‍ നീക്കം എന്നറിയുന്നു.

ഇതിനെതിരെയും പല രീതിയിലും പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട് എങ്കിലും രാജ്യത്തിന്റെ സാമ്പത്തിക പ്രശ്നത്തില്‍ വലയുന്ന ജനങ്ങള്‍ക്ക് മറ്റൊരു വഴി കണ്ടെത്തുവാനും ആയിട്ടുമില്ല. തൊഴില്‍രഹിതരായ വൃദ്ധരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടാകുന്നത് ബ്രിട്ടന്റെ സാമ്പത്തിക വ്യവസ്ഥയെ തകിടം മറിക്കും എന്ന് വിശ്വസിക്കുന്ന വിദഗ്ദ്ധര്‍ ഏറെയാണ്. കഴിഞ്ഞ വര്‍ഷത്തെ കണക്ക് അനുസരിച്ച് 50-64 വയസുവരെയുള്ള തൊഴില്‍രഹിതരായ സ്ത്രീകളുടെ എണ്ണം മാത്രം 27%ആണ്. മറ്റേതൊരു വിഭാഗത്തെയും പിന്നിലാക്കിയാണ് ഇവരുടെ എണ്ണത്തില്‍ ഈ വര്‍ദ്ധനവ്‌ ഉണ്ടായിട്ടുള്ളത്.

കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ തൊഴില്‍രഹിതരായ വൃദ്ധരുടെ എണ്ണം 118,000 ആയി മാറിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 45% അധികം ആണ് ഈ കണക്കുകള്‍. ഇപ്പോള്‍ പുരുഷന്മാരുടെ പെന്‍ഷന്‍ പ്രായം 65ഉം സ്ത്രീകളുടേത് 60ഉം ആണ്. എന്നാല്‍ 2026ഓടെ ഇത് 67 വയസ് വരെയായി ഉയര്‍ത്തും. വര്‍ദ്ധിച്ചു വരുന്ന ജീവിതത്തിന്റെ ചിലവ് താങ്ങി നിര്‍ത്തുന്നതിനും തൊഴില്‍രഹിതരായ യുവത്വത്തെ സംരക്ഷിക്കുന്നതിനും എന്ന പേരില്‍ സര്‍ക്കാര്‍ നടത്തുന്ന ഈ നീക്കം ചിലവ് ചുരുക്കലിന്റെ ഭാഗമാണ് എന്നത് പകല്‍ പോലെ വ്യക്തമാണ്. എന്നാല്‍ ഈയടുത്ത് നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തില്‍ 78% അധികൃതരും ഈ പദ്ധതിയെ പിന്താങ്ങുന്നവരാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.