പാല് വില വര്‍ധിപ്പിക്കണമെന്ന മില്‍മയുടെ ആവശ്യം തള്ളിക്കളയാനാകില്ലെന്ന് മന്ത്രി കെ.സി.ജോസഫ് പറഞ്ഞു. വില വര്‍ധിപ്പിക്കുന്നതിന് മില്‍മയ്ക്ക് മതിയായ കാരണങ്ങളുണ്ട്. തീരുമാനം ഇന്ന്
ചേരുന്ന മില്‍മ ഡയറക്ടര്‍ ബോര്‍ഡ് യോഗം ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു. മില്‍മ ചെയര്മാന് ഉള്‍പ്പടെയുള്ളവരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ഇന്ന്
ചേരുന്ന ഡയറക്ടര്‍ യോഗത്തില്‍ അഞ്ചുരൂപ വരെ വര്‍ദ്ധിപ്പിക്കുമെന്നാണ് സൂചന. പാല് വില വര്‍ദ്ധിപ്പിക്കുന്നതിന് പുറമെ കാലിത്തീറ്റ വിലയും കൂട്ടുന്ന കാര്യം ഇന്നത്തെ യോഗം പരിഗണിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല