1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 27, 2012

സംസ്ഥാനത്ത് ഒരാഴ്ചക്കുള്ളില്‍ പാല്‍വില വര്‍ദ്ധിപ്പിക്കും. വ്യാഴാഴ്ച ചേര്‍ന്ന മില്‍മയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് തീരുമാനം.

വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചുവെങ്കിലും ലിറ്ററിന്‌ എത്ര രൂപ കൂട്ടണമെന്ന കാര്യത്തിലാണ്‌ തീരുമാനമാകാത്തത്‌. ഉത്‌പാദന ചെലവിന്റെ അടിസ്‌ഥാനത്തില്‍ പാല്‍ വില ലിറ്ററിന്‌ എത്ര രൂപ വര്‍ധിപ്പിക്കണമെന്ന്‌ പരിശോധിക്കാന്‍ മില്‍മ വിദഗ്‌ധ സമിതിയെ നിയോഗിച്ചു.സമിതിയുടെ റിപ്പോര്‍ട്ട്‌ ലഭിച്ചശേഷം അടുത്തയാഴ്‌ച ചേരുന്ന ഡയറക്‌ടര്‍ ബോര്‍ഡ്‌ യോഗത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്ന്‌ മില്‍മ ചെയര്‍മാന്‍ ഗോപാലകുറുപ്പ്‌ അറിയിച്ചു.

പാല്‍ വില കുറഞ്ഞത് 5 രൂപയെങ്കിലും കൂട്ടിയാല്‍ മാത്രമേ കര്‍ഷകര്‍ക്ക് ലാഭകരമായ രീതിയില്‍ ക്ഷീരകൃഷി നടത്താനാവൂ എന്നതാണ് മില്‍യുടെ വിലയിരുത്തല്‍. ഇത് ചൂണ്ടിക്കാട്ടി ക്ഷീരകര്‍ഷകമന്ത്രി കെ സി ജോസഫുമായി മില്‍മ ചെയര്‍മാന്‍ അടക്കമുള്ളവര്‍ ചര്‍ച്ച നടത്തിയിരുന്നു. വില വര്‍ദ്ധനയെ ന്യായീകരിക്കുന്ന നിലപാട് മന്ത്രി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

പാല്‍വില വര്‍ദ്ധിപ്പിക്കുന്നതിനോട് അനുബന്ധിച്ച് കാലിത്തീറ്റയുടെ വിലയും വര്‍ദ്ധിപ്പിക്കും.

അതിനിടെ മില്‍മ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലേക്ക് ഇടതു സംഘടനാ പ്രവര്‍ത്തകര്‍ തള്ളിക്കയറി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.