1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 20, 2012

ഇന്ധനം, കാലിത്തീറ്റ എന്നിവയുടെ വില വര്‍ധിച്ചതിനു പിന്നാലെ പാലും വിലക്കയറ്റത്തിന്റെ ട്രാക്കില്‍. വിലക്കയറ്റമുണ്ടായ സാഹചര്യത്തില്‍ പാലിന്റെ വില വര്‍ധിപ്പിക്കാതെ മുന്നോട്ടുപോകാനാവാത്ത അവസ്‌ഥയാണെന്നു മില്‍മ ചെയര്‍മാന്‍ പി.ടി ഗോപാലക്കുറുപ്പ്‌. .;എന്നാല്‍ എത്ര രൂപ വര്‍ധിപ്പിക്കണമെന്നതു സംബന്ധിച്ചു തീരുമാനമെടുത്തിട്ടില്ല.

നിലവില്‍ ലിറ്ററിനു 30 രൂപയ്‌ക്കാണു മില്‍മ പാല്‍ വില്‍ക്കുന്നത്‌. ഇതില്‍ ക്ഷീരകര്‍ഷകനു ലഭിക്കുന്നതാകട്ടെ പരമാവധി 22.50 രൂപയും. കഴിഞ്ഞ സെപ്‌റ്റംബറിലെ ഹൈക്കോടതി വിധിയുടെ അടിസ്‌ഥാനത്തില്‍ സംസ്‌ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ മില്‍മയ്‌ക്കു പാലിന്റെ വില വര്‍ധിപ്പിക്കാനാവും.
കഴിഞ്ഞ എല്‍.ഡി.എഫ്‌. സര്‍ക്കാരിന്റെ കാലത്ത്‌ മില്‍മ പാലിന്റെ വില വര്‍ധിപ്പിച്ചതു ക്ഷീരവികസന വകുപ്പ്‌ ഡയറക്‌ടര്‍ ഇടപെട്ടു റദ്ദ്‌ ചെയ്‌തിരുന്നു. ഇതേത്തുടര്‍ന്ന്‌ മില്‍മ നല്‍കിയ ഹര്‍ജിയിന്‍മേലാണു ഹൈക്കോടതി അനുകൂല വിധി പുറപ്പെടുവിച്ചത്‌. ഇതുപ്രകാരം 2011 സെപ്‌റ്റംബര്‍ അഞ്ചിനു മില്‍മ പാലിന്റെ വില അഞ്ചു രൂപ വര്‍ധിപ്പിച്ചു. വര്‍ധിപ്പിച്ച തുകയില്‍ ക്ഷീരകര്‍ഷകര്‍ക്ക്‌ 4.20 രൂപയും ബാക്കി തുക ക്ഷീരസംഘങ്ങള്‍ക്കും ഡീലര്‍മാര്‍ക്കും നല്‍കി. ഇതനുസരിച്ചു പൊതുവിപണിയിലും പാല്‍ വില വര്‍ധിച്ചു. ഒരു വര്‍ഷം പിന്നിടുമ്പോഴേക്കാണ്‌ അടുത്ത വില വര്‍ധന

ഈ മാസം 27നു തിരുവനന്തപുരത്ത്‌ മില്‍മയുടെ ഡയറക്‌ടര്‍ ബോര്‍ഡ്‌ യോഗം ചേരുന്നുണ്ട്‌. കാലിത്തീറ്റ വിലവര്‍ധനയും സര്‍ക്കാരില്‍ നിന്നുള്ള സബ്‌സിഡി കിട്ടാത്തതുമാണു പ്രധാന ചര്‍ച്ചാവിഷയമെങ്കിലും പാല്‍ വില വര്‍ധനയെക്കുറിച്ചുള്ള പ്രാരംഭചര്‍ച്ചകളും അന്നു നടക്കുമെന്നാണു സൂചന.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.