1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 20, 2012

ബ്രിട്ടീഷ് സര്‍ക്കാര്‍ ഇപ്പോള്‍ പുതിയ നിയമങ്ങള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. എതിര്‍പ്പുകള്‍ ഒരുപാട് ഉന്നയിക്ക പ്പെടുന്നുണ്ടെങ്കിലും പരിഷ്കാരങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണ്. പുതിയ നികുതികള്‍, പരിഷ്കാരങ്ങള്‍, വെട്ടിക്കുറയ്ക്കലുകള്‍, വിദ്യാഭ്യാസകാര്യത്തിലും മറ്റും വരുത്തിയിരിക്കുന്ന പുതിയ പരിഷ്കാരങ്ങള്‍ രൂക്ഷമായ പ്രതികരണങ്ങളാണ് വിളിച്ചുവരുത്തുന്നത്. എന്നാല്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന പുതിയ നിയമം രൂക്ഷമായ പ്രതികരണങ്ങളാണ് വിളിച്ചുവരുത്തുന്നത്. കുറഞ്ഞ കൂലി ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ കൌമാരക്കാര്‍ക്ക് ഇതുവേണ്ടെന്ന് വെച്ചതാണ് പുതിയ വിവാദങ്ങള്‍ക്ക് കാരണമായിരിക്കുന്നത്.

ഡേവിഡ് കാമറൂണിന്‍റെ നേതൃത്വത്തിലുള്ള നടപ്പിലാക്കുന്നത് തീര്‍ത്തും ജനവിരുദ്ധ നയങ്ങളാണെന്ന് ലേബര്‍ പാര്‍ട്ടി ആരോപിച്ചു. കുറഞ്ഞകൂലിക്ക് ബ്രിട്ടണിലെ കൌമാരക്കാരും അര്‍ഹരാണെന്ന് ലേബര്‍ പാര്‍ട്ടി വ്യക്തമാക്കി. യുവാക്കള്‍ക്കിടയില്‍ തൊഴിലില്ലായ്മ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് 16നും 20നുമിടയില്‍ പ്രായമുള്ള കൌമാരക്കാര്‍ക്ക് കുറഞ്ഞകൂലിയെന്ന പരിഗണന വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇത് ബ്രിട്ടണിലെ യുവാക്കളുടെ ആത്മവിശ്വാസം തകര്‍ക്കുമെന്ന് ലേബര്‍ പാര്‍ട്ടിയംഗങ്ങള്‍ ആരോപിച്ചു.

ബിസ്നസ് സെക്രട്ടറി വിന്‍സ് കേബിളാണ് 21 വയസിന് മുകളില്‍ ഉള്ളവര്‍ക്കുള്ള ഒക്ടോബര്‍ മുതല്‍ കുറഞ്ഞകൂലിയില്‍ പതിനൊന്ന് ശതമാനം വര്‍ദ്ധനവ് പ്രഖ്യാപിച്ചത്. പതിനൊന്ന് ശതമാനം വര്‍ദ്ധനവ് ഉള്‍പ്പെടെ മണിക്കൂറിന് 6.19 പൌണ്ടാണ് ലഭിക്കുക. എന്നാല്‍ ഈ കുറഞ്ഞകൂലി 21 വയസിന് മുകളില്‍ ഉള്ളവര്‍ക്ക് മാത്രമാണ് ലഭിക്കുക. ഇതാണ് വിമര്‍ശനവിധേയമായത്. ഇതിനെതിരെ ലേബര്‍ പാര്‍ട്ടിയും യൂണിയനുകളും രംഗത്തുവന്നു.

ഇത് കാടന്‍ നിയമമാണെന്ന ആരോപണം ശക്തമാണ്. യുവാക്കള്‍ക്കും കുറഞ്ഞകൂലി ലഭിക്കാന്‍ അര്‍ഹരാണെന്ന് ഇവര്‍ വാദിക്കുന്നു. ഇപ്പോള്‍ 18നും 20നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ലഭിക്കുന്നത് മണിക്കൂറിന് 4.98 പൌണ്ടാണ്. 16നും 17നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് 3.68 പൌണ്ടാണ് മണിക്കൂറിന് വേതനമായി ലഭിക്കുന്നത്. അതേസമയം അപ്രന്‍റീസുകളുടെ മണിക്കൂര്‍ വേതനം അഞ്ച് പെന്‍സ് വര്‍ദ്ധിച്ച് 2.65 പൌണ്ടായിട്ടുണ്ട്.

ഇപ്പോള്‍ സ്വന്തമായി പണം കണ്ടെത്തി പഠിക്കാനും മറ്റുമുള്ള മാര്‍ഗ്ഗമായിട്ടാണ് ബ്രിട്ടണിലെ കൌമാരക്കാര്‍ പാര്‍ട്ട്ടൈം ജോലികളെയും മറ്റും കാണുന്നത്. ഇവര്‍ക്കാണ് കുറഞ്ഞകൂലി ഉറപ്പാക്കാത്തതുമൂലം നഷ്ടമുണ്ടാകാന്‍ പോകുന്നത്. ഇക്കൂട്ടത്തില്‍ കുടിയേറ്റക്കാരായ വിദ്യാര്‍ത്ഥികളും ഉള്‍പ്പെടും. ആഴ്ചയില്‍ നിശ്ചിത മണിക്കൂര്‍ മാത്രം ജോലി ചെയ്യാന്‍ അനുവാദമുള്ള വിദേശ വിദ്യാര്‍ത്ഥികള്‍ക്കും വളരെ കുറഞ്ഞ കൂലിയാണ് ഇപ്പോള്‍ ലഭിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.