വിവാദ പ്രസംഗം നടത്തിയ സിപിഎം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എംഎം മണിയെ ആറ് മാസത്തേക്ക് സംസ്ഥാന സമിതിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്‌തു. തിരുവനന്തപുരത്ത് ചേര്‍ന്ന് സംസ്ഥാന സമിതി യോഗമാണ് മണിക്കെതിരെ നടപടി സ്വീകരിച്ചത്. കേന്ദ്ര നേതൃത്വത്തിന്റെ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് നടപടി.
മണിക്കെതിരേ നടപടി സ്വീകരിക്കരുതെന്ന ഔദ്യോഗിക പക്ഷത്തിന്റെ ശക്തമായ സമ്മര്‍ദ്ദത്തെ മറികടന്നാണ് കേന്ദ്ര നേതൃത്വം നിലപാട് സ്വീകരിച്ചത്. എന്നാല്‍ മണിക്കെതിരെ നടപടി വേണമെന്ന് വിഎസ് അനുകൂല നേതാക്കള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. മണിയുടെ വിവാദ പ്രസംഗം സിപിഎമ്മിനെ കടുത്ത പ്രതിസന്ധിയിലാക്കിയെന്ന് കേന്ദ്ര നേതൃത്വം വിമര്‍ശനം ഉന്നയിച്ചിരുന്നു.
നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥി തോല്‍ക്കാന്‍ മണിയുടെ പ്രസംഗം വലിയ കാരണമായിട്ടുണ്ട്. ടി.പി.ചന്ദ്രശേഖരന്‍ വധത്തില്‍ പാര്‍ട്ടി നേരിട്ട പ്രതിസന്ധിക്ക് മണിയുടെ പ്രസംഗം കൂടി കാരണമായിട്ടുണ്ടെന്നും കേന്ദ്രം നേതൃത്വം വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ദിവസം ചേര്‍ന്ന പി.ബി, കേന്ദ്ര കമ്മിറ്റി യോഗങ്ങള്‍ മണിക്കെതിരെയും, വി.എസിനെതിരെ പ്രസംഗിച്ച ടികെ ഹംസയ്‌ക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന
നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഹംസയ്‌ക്കെതിരെ പാര്‍ട്ടി നടപടി സ്വീകരിച്ചിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല