1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 12, 2015

സാബു ചുണ്ടക്കാട്ടില്‍

എംഎംഎയുടെ വനിതാ വിഭാഗം സംഘടിപ്പിച്ച ലോക വനിതാദിനാഘോഷം ഇക്കഴിഞ്ഞ ഏഴാം തീയതി 11 മുതല്‍ വൈകിട്ട് നാലുവരെ മാഞ്ചസ്റ്റര്‍ സെന്റ് ജോസഫ് പാരിഷ് ഹാളില്‍ വിജയകരമായി നടത്തി. എംഎംഎ പ്രസിഡന്റ് പോള്‍സണ്‍ തോട്ടപ്പള്ളി ഭദ്രദീപം കൊളുത്തി ആഘോഷങ്ങള്‍ ഉദ്ഘാനം ചെയ്തു. ഉദ്ഘാടന പ്രസംഗത്തില്‍ തന്റെ ജീവിതത്തെ സ്പിര്‍ശിക്കുകയും പ്രജോദനമാകുകയും ചെയ്ത ലോകപ്രശസ്തയായ ശാസ്ത്രജ്ഞയും ലോക ജനതയ്ക്കുവേണ്ടി തന്റെ ജീവിതം സമര്‍പ്പിക്കുകയും ചെയ്ത മേരി ക്യൂറിയെക്കുറിച്ചും അതുപോലെ ഇന്ത്യന്‍ ഗ്രാമീണ ജനതയുടെ സ്പന്ദനങ്ങള്‍ മനസിലാക്കുകയും ഗ്രാമങ്ങളുടെ വികസനത്തിനുവേണ്ടി ധീരമായ പല വികസന പരിപാടികളും നടപ്പിലാക്കിയ ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രിയെക്കുറിച്ചും പ്രത്യേകം എടുത്തുപറഞ്ഞു. വനിതാദിനം ആഘോഷിക്കുന്ന ഈ വേളയില്‍ വനിതാ ശക്തിയെ എങ്ങനെ കുടുംബത്തിന്റെ വളര്‍ച്ചയ്‌ക്കൊപ്പം, സാമൂഹിക വളര്‍ച്ചയ്ക്കും സഹായകമാക്കാന്‍ കഴിയുമെന്നും ചിന്തിക്കണമെന്ന് പ്രത്യേകം ഉദ്‌ബോധിപ്പിച്ചു. എം.എംഎയുടെ വനിതകള്‍ അസോസിയേഷന്റെ വളര്‍ച്ചയ്ക്കായി ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.

സ്വാഗതം തുടങ്ങുന്നതിനു മുമ്പുതന്നെ മരിച്ചുപോയ കേരള അസംബ്ലിയുടെ സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ നിര്യാണത്തില്‍ ഒരു നിമിഷം മൗനപ്രാര്‍ഥന നടത്തി. എംഎംഎയുടെ വൈസ് പ്രസിഡന്റ് ബെന്‍സി സാജു എല്ലാവര്‍ക്കും സ്വാഗതം പറഞ്ഞു. വനിതകള്‍ക്ക് പ്രത്യേകം പ്രാധാന്യം നല്‍കിക്കൊണ്ട് എംഎംഎ ധാരാളം പരിപാടികള്‍ സംഘടിപ്പിക്കുന്നതിനും അതിന്റെ വിജയത്തിനായി നല്‍കുന്ന സഹകരണത്തിനും പ്രത്യേകം നന്ദി പറഞ്ഞു. പിന്നീട് സ്‌ട്രെസ് മാനേജ്‌മെന്റ് എന്ന വിഷയത്തില്‍ ഡോ. ജോസ് നടത്തിയ ക്ലാസും അതിനോടനുബന്ധിച്ചു നടന്ന ചര്‍ച്ചകളും വളരെയേറെ അറിവു നല്‍കുന്നതായിരുന്നു. ഈ തിരക്കുപിടിച്ച ജീവിതത്തില്‍ വല്ലപ്പോഴും ഇത്തരത്തില്‍ നടത്തുന്ന പരിപാടികള്‍ക്കെതിരെ സ്‌ട്രെസിനെ കണ്‍ട്രോള്‍ ചെയ്യാന്‍ സഹാകരമായിരിക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.

ഡോ. അജിമോള്‍ തന്റെ ഹെല്‍ത്ത് കാമ്പയിന്‍ രംഗത്തെ അനുഭവങ്ങള്‍ പങ്കുവച്ച് എല്ലാവര്‍ക്കും ഒരു സോഷ്യല്‍ കമ്മിറ്റ്‌മെന്റ് ആവശ്യമാണെന്നും അത് സമൂഹ വളര്‍ച്ചയ്ക്ക് സഹായകരമായിരിക്കുമെന്നും അവര്‍ സൂചിപ്പിച്ചു.

പിന്നീട്  രുചികരമായ നാടന്‍ ഭക്ഷണത്തിനുശേഷം ബെന്നി സാജുവും നിഷ പ്രമോദും സംഘടിപ്പിച്ച ചര്‍ച്ചയില്‍ എല്ലാവരും സജീവമായി പങ്കെടുത്തു. എംഎംഎയുടെ വിവിധ പ്രവര്‍ത്തനങ്ങളില്‍ വനിതകളുടെ പങ്കാളിത്തവും സഹകരണവും കൂടുതലായി ഉറപ്പുവരുത്തണമെന്നും എംഎംഎയ്ക്ക് ഒരു ചാരിറ്റി ഫണ്ട് ഉണ്ടാക്കുവാന്‍ വനിതാ വിഭാഗം എല്ലാ സഹകരണവും നല്‍കാമെന്നും വാഗ്ദാനം ചെയ്തു.

വനിതകള്‍ക്കായി യോഗ, സുംബ വര്‍ക്ഷോപ്പുകള്‍ സംഘടിപ്പിക്കണമെന്നും നിര്‍ദേശമുണ്ടായി. പിന്നീട് ബിന്ദു കുര്യന്‍, റീന വില്‍സണ്‍, നിഷ സന്തോഷ് എന്നിവരുടെ നേതൃത്വത്തില്‍ വനിതകള്‍ക്കായി പലവിധത്തിലുള്ള ഫണ്‍ ഗെയിമുകള്‍ സംഘടിപ്പിച്ചിരുന്നു. വളരെ ആവേശത്തോടെയാണ് എല്ലാവരും പരിപാടികളില്‍ പങ്കെടുത്തത്. നിഷ പ്രമോദ് പരിപാടികളില്‍ പങ്കെടുത്ത എല്ലാവര്‍ക്കും, ഇങ്ങനെയൊരു അവസരം ഒരുക്കിയ എംഎംഎയുടെ ഭാരവാഹികള്‍ക്കും പ്രത്യേകം നന്ദി പറഞ്ഞു. റാഫിള്‍ ടിക്കറ്റില്‍നിന്നു കിട്ടിയ സമ്മാനങ്ങളും കൂടാതെ സ്ത്രീത്വത്തിനു കിട്ടിയ വലിയ ഒരു അംഗീകാരത്തിന്റെ സന്തോഷവുമായിട്ടാണ് എല്ലാവരും പിരിഞ്ഞുപോയത്. വരുംകാലങ്ങളില്‍ സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ താല്പര്യം ഉണ്ടാക്കാന്‍ ഇത്തരത്തിലുള്ള അവസരങ്ങള്‍ സഹായിക്കുമെന്ന് എല്ലാവരും ഒരേസ്വരത്തില്‍ പറഞ്ഞു. ജുമോന്‍ വടക്കഞ്ചേരി പാചകം ചെയ്ത ഭക്ഷണം വിളമ്പുവാനും സഹായിക്കാനുമായി സാജു കവുങ്ങയും ഷാജിമോന്‍ കെ.ഡിയും സജീവമായിത്തന്നെ ഉണ്ടായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.