1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 11, 2023

ബിനു ജോർജ്: മെയ്ഡ് സ്റ്റോൺ മലയാളി അസോസിയേഷൻ സംഘടിപ്പിച്ച രണ്ടാമത് ക്യൂ ലിഫ് കപ് യൂത്ത് ഫുട്ബോൾ ടൂർണമെന്റിന് അടുക പൂർവമായ വിജയത്തോടെ സമാപനം. മെയ് മാസം 6 ന് മെയ്ഡ് സ്റ്റോൺ ഗലാഗർ സ്റ്റേഡിയത്തിൽ തിങ്ങി നിറഞ്ഞ കാണികളെയും ആരാധകരെയും സാക്ഷി നിർത്തി കേംബ്രിഡ്ജ് കേഴ്സ് ടീം വിജയികളായി.

ഓരോ നിമിഷവും ഉദ്വേഗഭരിതമായി മുന്നേറിയ ഫൈനൽ മത്സരത്തിൽ മെയ്ഡ് ഫോൺ യുണൈറ്റഡ് ടീമിനെയാണ് സ്പൈക്കേഴ്സ് നേരിട്ടത്. ഭാഗ്യഭാഗധേയങ്ങൾ മാറിമറിഞ്ഞ ഹൈനലിൽ പെനാൽറ്റി ഷൂട്ടിലൂടെയാണ് കേംബ്രിഡ്ജ് ചാമ്പ്യന്മാരായത്.

യുകയിൽ അങ്ങോളമിങ്ങോളമുള്ള പത്ത് ടീമുകൾ മാറ്റുരച്ച ചാമ്പ്യൻഷിപ്പിൽ മിന്നുന്ന പ്രകടനങ്ങൾക്ക് ഗലാഗർ സ്റ്റേഡിയം സാക്ഷിയായി. ചാമ്പ്യന്മാരായ കേംബ്രിഡ്ജ് പെക്കേഴ്സിന് കലിഫ് കപ് സമ്മാനിച്ചത് എം എം എയുടെ മുഖ്യ സ്പോൺസർ കൂടിയായ ക്യൂ ലിഫ് കെയർ ഉടമ ജിനു മാത്യൂസ് ആണ്. ചാമ്പ്യന്മാർക്കുള്ള സമ്മാനത്തുകയായ 1000 പൗണ്ട് സമ്മാനിച്ചത് ഒന്നാം സമ്മാനം സ്പോൺസർ ചെയ്ത പിന്നാക്കിൾ ഫിനാൻഷ്യൽ സൊല്യൂഷൻസ് ലിമിറ്റഡ് സാരഥിയായ ഷാജൻ എബ്രാഹം ആണ്. അഷ്ഫോർഡ് സൗത്ത് വിൽസ്ബോറോ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ട സോജൻ ജോസഫ് വിജയികൾക്ക് മെഡലുകൾ സമ്മാനിച്ചു.

വാശിയേറിയ മത്സരത്തിൽ പൊരുതി തോറ്റ് മൈഡ്സ്റ്റോൺ യുണൈറ്റഡിന് അപ്പ് ട്രോഫി എം എം എ പ്രസിഡന്റ് ബൈജു ഡാനിയേലും, സമ്മാനത്തുകയായ 500 പൗണ്ട് ആഷ്ഫോർഡ് എം ഓ ടി സെന്റർ ഉടമ ജോസ് ലൂയിസും മെഡലുകൾ എം എം എ സെക്രട്ടറി ബൈജു തങ്കച്ചനും സമ്മാനിച്ചു.

മൂന്നാം സ്ഥാനക്കാരായ ടൺബ്രിഡ്ജ് വൽസ് സ്പോർട്സ് ലാൻഡ് അക്കാഡമിക്ക് എം എം എ ട്രെഷറർ വർഗീസ് സ്കറിയ കമ്മിറ്റി അംഗങ്ങളായ ബിജു ബഹനാൻ, ജിസ്ന എബി, ശാലിനി റോഫി എന്നിവർ സമ്മാനത്തുകയും ട്രോഫിയും മെഡലുകളും വിതരണം ചെയ്തു.

നാലാം സ്ഥാനത്തെത്തിയ സൗൻഡ് മലയാളി ഫുട്ബോൾ ക്ലബിന് സ്ലൈസ് ഓഫ് സ്പൈസ് സാരഥി റോഫിൻ (ഫ്രാൻസിസ്, എം എം എ കമ്മിറ്റി അംഗങ്ങളായ ജോഷി ജോസഫ് ലിബി ഫിലിപ്പ് എന്നിവർ സമ്മാനത്തുകയും ട്രോഫിയും മെഡലുകളും നൽകി.

ടൂർണമെന്റിൽ 15 ഗോളുകൾ നേടിയ മെയ്ഡ് ഫോൺ യുണൈറ്റഡ് താരം അക്ഷർ സന്തോഷിന് എം എം എ ട്രെഷറർ വർഗീസ് സ്കറിയക്കൊപ്പം ലിഫ് കെയർ നായകൻ ജിനു മാത്യൂസ് പുരസ്കാരം നൽകി.

പങ്കെടുത്ത ടീമുകളും കാണികളും ഗലാഗർ സ്റ്റേഡിയം ഭാരവാഹികളും എം എം എയുടെ സംഘാടക മികവിനെയും ടൂർണമെന്റ് നിലവാരത്തെയും മുക്തകണ്ഠം പ്രശംസിച്ചു.

പോൾ ജോൺ ആൻഡ് കമ്പനി സോളിസിറ്റർസും കേരള സ്പൈസസ് ആൻഡ് സൗത്ത് ഇന്ത്യൻ റെസ്റ്റോറന്റ് എന്നിവരും ടൂർണമെന്റിന്റെ സ്പോൺസർമാരായിരുന്നു.

എല്ലാ സ്പോൺസർമാർക്കും എല്ലാ ടീമുകൾക്കും ടൂർണമെന്റിനെ പിന്തുണച്ച വിവിധ വ്യക്തികൾക്കും, മീഡിയ, ഭക്ഷണം, ഡെക്കറേഷൻ തുടങ്ങിയവ കൈകാര്യം ചെയ്തവർ എന്നിവർക്കും, റെഫറിമാർ, ഗലാഗർ സ്റ്റേഡിയം ഭാരവാഹികൾ, എം എം എയോടൊപ്പം കെ സി എ അടക്കം ഉള്ള മറ്റു അസ്സോസിയേഷനുകളിൽ നിന്നും പങ്കെടുത്തവരും പിന്തുണച്ചവർ എന്നിവർക്കും എം എം എ പ്രസിഡന്റ് ബൈജു ഡാനിയേൽ, സെക്രട്ടറി ബൈജു തങ്കച്ചൻ, സ്പോർട്സ് കോ-ഓർഡിനേറ്റർ മാരായ ബിജു ബഹനാൻ, ഷൈജൻ തോമസ് എന്നിവരും ട്രെഷറർ വർഗീസ് സ്കറിയയും നന്ദി അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.