1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 11, 2021

ആന്റണി മിലൻ സേവ്യർ (മെയ്ഡ്സ്റ്റോൺ): പ്രതികൂല സാഹചര്യങ്ങളെ സധൈര്യം നേരിട്ടു കൊണ്ട് സാമൂഹ്യ ബന്ധം ദൃഢപ്പെടുത്തുവാനുള്ള ഉദ്യമങ്ങളുമായി മെയ്ഡ്സ്റ്റോൺ മലയാളി അസോസിയേഷൻ. കോവിഡിന്റെ രണ്ടാം വരവിൽ ആടിയുലഞ്ഞ കെന്റിന്റെ ഹൃദയഭൂമിയായ മെയ്ഡ്സ്റ്റോണിൽ നിന്നും അതിജീവനത്തിന്റെ പുതുവഴികൾ തുറന്നുകൊണ്ട് എംഎംഎ ഈ വർഷത്തെ തങ്ങളുടെ കർമ്മപരിപാടികൾക്ക് തുടക്കം കുറിക്കുകയാണ്. അസോസിയേഷന്റെ വനിതാ വിഭാഗമായ മൈത്രിയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാദിനം, മദേഴ്‌സ് ഡേ എന്നിവ സംയുക്തമായി ഓൺലൈനിൽ സംഘടിപ്പിച്ചുകൊണ്ടാണ് എംഎംഎ വ്യത്യസ്തമാകുന്നത്.

മാർച്ച് 13 ശനിയാഴ്ച വൈകിട്ട് 4 മണിക്ക് നടത്തുന്ന ഓൺലൈൻ പ്രോഗ്രാമിൽ യുകെയിലെ പ്രശസ്ത എഴുത്തുകാരിയും കവയിത്രിയുമായ ബീന റോയ് സന്ദേശം നൽകും. എംഎംഎ ഈ വർഷം തുടക്കം കുറിച്ച എംഎംഎ യൂത്ത് ക്ളബ്ബിന്റെ ഔദ്യോഗിക ഉദ്ഘടനം യുകെയിലെ പ്രശസ്ത കൊറിയോഗ്രാഫറും ആർട്ടിസ്റ്റുമായ കലാഭവൻ നൈസ് നിർവഹിക്കും.

വനിതാദിനത്തോടനുബന്ധിച്ച് മൈത്രിയുടെ നേതൃത്വത്തിൽ വ്യത്യസ്തങ്ങളായ കലാപരിപാടികളും മദേഴ്‌സ് ഡേയുടെ ഭാഗമായി യൂത്ത് ക്ലബ് നേതൃത്വം നൽകുന്ന കുട്ടികളുടെ വിവിധ പ്രോഗ്രാമുകളും അവതരിപ്പിക്കും. കാലം ഉയർത്തുന്ന പ്രതിസന്ധികളെ ആത്മധൈര്യത്തോടെ നേരിടുക എന്ന സന്ദേശവുമായി അംഗങ്ങൾക്കായി സംഘടിപ്പിക്കുന്ന ‘അന്താക്ഷരി മത്സരം’ പുതിയൊരു അനുഭവമായിരിക്കുമെന്ന് എംഎംഎ കമ്മറ്റി പ്രത്യാശ പ്രകടിപ്പിച്ചു.

എംഎംഎ നടത്തുന്ന ചാരിറ്റി പ്രവർത്തനങ്ങളെ അഭിനന്ദിച്ചു കൊണ്ടും മാർച്ച് 13 ലെ ആഘോഷങ്ങൾക്ക് ആശംസകൾ അർപ്പിച്ചുകൊണ്ടും ബഹുമാന്യയായ എംപി ഹെലൻ ഗ്രാന്റിന്റെ സന്ദേശം അസോസിയേഷന് ലഭിച്ചതായി പ്രസിഡന്റ് രാജി കുര്യൻ അറിയിച്ചു. പ്രതിസന്ധികളുടെ നടുവിലും പ്രതീക്ഷ കൈവിടാതെ അംഗങ്ങളുടെ സാമൂഹിക ഉന്നമനത്തിനായി ഒത്തൊരുമിച്ചു പ്രവർത്തിക്കുവാൻ അസോസിയേഷൻ പ്രതിജ്ഞാബദ്ധമാണെന്ന് ഭാരവാഹികൾ അറിയിച്ചു. മാർച്ച് 13 ലെ പരിപാടികൾക്ക് മൈത്രി കോർഡിനേറ്റർ ലിൻസി കുര്യൻ, യൂത്ത് ക്ലബ് കോർഡിനെറ്റർമാരായ ആന്റണി സേവ്യർ, സ്നേഹ ബേബി എന്നിവർ നേതൃത്വം നൽകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.