തനിക്കെതിരെ മൊഴി നല്‍കിയവര്‍ക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് എം.എം. മണി. ഈ ആവശ്യം ഉന്നയിച്ച് ഇടുക്കി ജില്ലാ പൊലീസ് ചീഫിന് ഫാക്സ് സന്ദേശം അയച്ചതായി മണി പറഞ്ഞു. തനിക്കും പാര്‍ട്ടി നേതാക്കള്‍ക്കുമെതിരെ അഞ്ചേരി ബേബി വധവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ മൊഴി നല്കിയ പി.എന്‍. മോഹന്‍ദാസിന്റെ ജീവന് ആപത്തുണ്ടാകാന്‍ സാധ്യതയുണ്ട്. ടി.പി. ചന്ദ്രശേഖരന് വധവുമായി ബന്ധപ്പെട്ട് സി.പി.എമ്മിനെതിരെ വരുന്ന ആക്ഷേപങ്ങള്‍ കണക്കിലെടുത്താണ് ഈ അഭ്യര്‍ഥന നടത്തുന്നതെന്ന് മണി വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല