1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 3, 2021

അലക്സ് വർഗ്ഗീസ്: യുകെയിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനുകളിലൊന്നായ മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷൻ (MMCA) കോവിഡാനന്തര യുകെയിലെ ഈ വർഷത്തെ ഏറ്റവും വലിയതും ജനപങ്കാളിത്തത്തോടെയുമുള്ള ഓണാഘോഷം സംഘടിപ്പിച്ചിരിക്കുന്നു.

മാഞ്ചസ്റ്ററിലെ പ്രമുഖ ഹാളുകളിലൊന്നായ വിഥിൻഷോ ഫോറം സെൻ്ററിൽ സംഘടിപ്പിച്ചിരിക്കുന്ന ഓണാഘോഷ പരിപാടികൾ നാളെ ശനിയാഴ്ച (04/09/21) യുക്മയുടെ ആദരണീയനായ അദ്ധ്യക്ഷൻ മനോജ് കുമാർ പിള്ള ഉദ്ഘാടനം ചെയ്യും. എം.എം.സി.എ പ്രസിഡൻ്റ് ബിജു. പി. മാണി അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ സെക്രട്ടറി റോയ് ജോർജ് സ്വാഗതം ആശംസിക്കുന്നതാണ്. യുക്മ ജനറൽ സെക്രട്ടറി അലക്സ് വർഗ്ഗീസ്, എം.എം.എ പ്രസിഡൻ്റ് കെ. ഡി. ഷാജിമോൻ, ഓൾഡാം മലയാളി അസോസിയേഷൻ പ്രസിഡൻ്റ് ഷാജി തോമസ് വരാക്കുടി, , ടി.എം.എ പ്രസിഡൻ്റ് റെൻസൻ സക്കറിയാസ്, മുൻ എം.എം.സി.എ പ്രസിഡൻ്റുമാരായ കെ.കെ. ഉതുപ്പ്, മനോജ് സെബാസ്റ്റ്യൻ, ജോബി മാത്യു തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിക്കും.

രാവിലെ 10 മണിക്ക് പൂക്കളമിട്ട് ആരംഭിക്കുന്ന ഓണാഘോഷ പരിപാടികൾ തുടർന്ന് 11 ന് വിവിധ ഇൻഡോർ മത്സരങ്ങൾക്ക് വേദിയാകും. എം.എം.സി.എ വൈസ് പ്രസിഡൻ്റ് ബിൻസി അജി മത്സരങ്ങളുടെ ചുമതല വഹിക്കും. മത്സരശേഷം 12 മണിക്ക് വിഭവസമൃദ്ധമായ കേരളീയ ശൈലിയിൽ 21 ഇനങ്ങളുമായി ഓണസദ്യയ്ക്ക് തുടക്കം കുറിക്കും. അലക്സ്, ബൈജു, ജനീഷ് തുടങ്ങിയവർ ഓണസദ്യക്ക് നേതൃത്വം നൽകും. ഈ വർഷം ഏറ്റവുമധികം ആളുകൾക്കായി ഓണസദ്യയൊരുക്കുന്നതും എം.എം.സി.എ ആണ്. രജിസ്ട്രേഷൻ്റെ ചുമതല ജോയിൻ്റ് സെക്രട്ടറി ലിജോ പുന്നൂസിനായിരിക്കും.

ഓണസദ്യ കഴിഞ്ഞതിന് ശേഷം ഉദ്ഘാടന സമ്മേളനം ആരംഭിക്കും. മാവേലിയേയും വിശിഷ്ട വ്യക്തികളേയും റിഥം ഓഫ് വാറിംഗ്ടൺ ചെണ്ടമേളം, താലപ്പൊലി, മറ്റ് കേരളീയ സാംസ്കാരിക പരിപാടികളുടെയും അകമ്പടിയോടെ വേദിയിലക്ക് ആനയിക്കും. തുടർന്ന് യുക്മ പ്രസിഡൻറ് ബഹുമാനപ്പെട്ട മനോജ്കുമാർ പിള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. മറ്റ് വിശിഷ്ട വ്യക്തികളും സംസാരിക്കുന്നതാണ്. നന്ദി പ്രകാശിപ്പിക്കുന്നതോടെ ഉദ്ഘാടന സമ്മേളനം അവസാനിക്കും

തുടർന്ന് ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടക്കുന്ന കൾച്ചറൽ പ്രോഗ്രാമുകളിൽ എം.എ.സി എ യുടെ കലാകാരൻമാർ വിവിധ കലാപരിപാടികൾ അവതരിപ്പിക്കും. കൾച്ചറൽ കോർഡിനേറ്റർ സോണിയ സായി നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അണിയറയിൽ ഒരുങ്ങിക്കഴിഞ്ഞു. തിരുവാതിര, ഡാൻസ്, സ്കിറ്റ്, വള്ളംകളി തുടങ്ങി വിത്യസ്തങ്ങളായ വിവിധ കലാ പരിപാടികൾക്കൊടുവിൽ ഗാനമേളയോടെയായിരിക്കും ഈ വർഷത്തെ എം.എം.സി.എ ഓണാലോഷ പരിപാടികൾക്ക് സമാപനം കുറിക്കുന്നത്.

എം.എം.സി.എ ഓണാഘോഷ പരിപാടികളിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ടീം എം.എം.സി.എ ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
ബിജു. പി. മാണി – 07732924277
റോയ് ജോർജ് – 07846424190

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.