മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ ട്യൂഷന്‍ ക്ലാസുകള്‍ക്ക് ശനിയാഴ്ച മുതല്‍ തുടക്കമാകും. വിഥിന്‍ഷോ സെന്റ് ജോണ്‍സ് സ്‌കൂളില്‍ ഉച്ചകഴിഞ്ഞ് രണ്ട് മുതല്‍ നാല് വരെയാണ് ട്യൂഷന്‍ നടക്കുക. രണ്ടാം ക്ലാസ് മുതല്‍ ജിസിഎസ് സി വരെയുള്ള കുട്ടികള്‍ക്കാണ് ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്.
വിവിധ പരീക്ഷകള്‍ക്ക് മുന്നോടിയായുള്ള പ്രത്യേക പരിശീലനവും സ്‌പെഷ്യല്‍ ക്ലാസുകളും ഗ്രാമര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള പ്രത്യേക കോച്ചിംഗുകളും അസോസിയേഷന്റെ നേതൃത്വത്തില്‍ ക്രമീകരിച്ചിട്ടുണ്ട്. പുതിയ ബാച്ചിലേക്ക് താല്‍പ്പര്യമുള്ളവര്‍ സെക്രട്ടറി സാജന്‍ ചാക്കോ – 07916295145 എന്ന നമ്പരില്‍ ബന്ധപ്പെടണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല