1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 17, 2012

കോണ്‍ട്രാക്ടുകള്‍ തീരെ ചെറിയ അക്ഷരത്തില്‍ പ്രിന്റ് ചെയ്യുന്നത് കാരണം മൊബൈല്‍ഫോണ്‍ കമ്പനികളുടെ ഒളിഞ്ഞിരിക്കുന്ന ചാര്‍ജ്ജുകളെ കുറിച്ച് വ്യക്തമായി ഉപഭോക്താക്കള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കാറില്ലന്ന് പഠനം. യുകെയിലെ 10.5 മില്യണ്‍ ഫോണ്‍ ഉപഭോക്താക്കള്‍ ഇത്തരത്തില്‍ പറ്റിക്കപ്പെടുന്നുണ്ടന്നാണ് കരുതുന്നത്. ഫോണ്‍ കമ്പനികളുടെ ഒളിഞ്ഞിരിക്കുന്ന ചാര്‍ജ്ജുകളെ പറ്റിയുളള വിവരങ്ങള്‍ ചെറിയ അക്ഷരങ്ങളില്‍ അച്ചടിച്ചിരിക്കുന്നതിനാല്‍ ഉപഭോക്താക്കള്‍ വായിച്ചുനോക്കാറില്ല.

ഇത്തരത്തില്‍ ഉപഭോക്താക്കളുടെ പക്കല്‍ നിന്ന് 90 മില്യണ്‍ പൗണ്ട് ഒരു വര്‍ഷം അധികമായി ഈടാക്കുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. പത്തില്‍ ഏഴ് ആളുകള്‍ക്കും ഇത്തരത്തിലുളള കോണ്‍ട്രാക്ടുകളെ കുറിച്ച് ശരിയായ വിവരമില്ലെന്നാണ് കണ്‍സ്യൂമര്‍ മാഗ് നടത്തിയ പഠനത്തില്‍ വ്യക്തമായത്. കഴിഞ്ഞദിവസം മൊബൈല്‍ ഓപ്പറേറ്റര്‍മാരായ ത്രീ തങ്ങളുടെ ചാര്‍ജ്ജ് 3.6 ശതമാനം ഉയര്‍ത്തിയിരുന്നു. വൊഡാഫോണ്‍, ഓറഞ്ച് , ടി മൊബൈല്‍ എന്നീ ഓപ്പറേറ്റര്‍മാര്‍ കഴിഞ്ഞവര്‍ഷം തങ്ങളുടെ ചാര്‍ജ്ജില്‍ വര്‍ദ്ധനവ് വരുത്തിയിരുന്നു. ഫിക്‌സ്ഡ് നിരക്ക് എന്നു പറഞ്ഞശേഷം മറ്റ് ഇനത്തില്‍ അധിക തുക ഈടാക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരേ ഓഫ് കോം നടപടിയെടുക്കണമെന്ന ആവശ്യം ഉയര്‍ന്നുകഴിഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.