സ്വന്തം ലേഖകന്‍: ജെറ്റ് എയര്‍വേയ്‌സ് വിമാനത്തിനുള്ളില്‍ മൊബൈല്‍ ഫോണിന് തീപിടിച്ചു, മൊബൈല്‍ വെള്ളത്തിലിട്ട് അപകടം ഒഴിവാക്കിയത് തലനാരിഴക്ക്. 120 യാത്രക്കാരുമായി ഡല്‍ഹിയില്‍ നിന്ന് ഇന്‍ഡോറിലേക്ക് പറന്നുയര്‍ന്ന ജറ്റ് എയര്‍വേയ്‌സ് വിമാനത്തിലാണ് യാത്രികരെയും വിമാന ജീവനക്കാരെയും പരിഭ്രാന്തിയിലാഴ്ത്തിയ സംഭവം.
ഡല്‍ഹി സ്വദേശി അര്‍പ്പിത ധാലിന്റെ ബാഗില്‍ സൂക്ഷിച്ചിരുന്ന സാംസങ് ജെ7 മൊബൈല്‍ ഫോണിനാണ് തീ പിടിച്ചത്. സീറ്റിനടിയില്‍ സൂക്ഷിച്ചിരുന്ന ബാഗിനുള്ളില്‍ നിന്ന് പുക ഉയരുന്നത് കണ്ട അര്‍പ്പിത ഉടന്‍ വിമാന ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. വിമാനം പറന്നുയര്‍ന്ന് 15 മിനിറ്റിന് ശേഷമാണ് പുക ശ്രദ്ധയില്‍പ്പെട്ടത്.
തീപിടിച്ച ഫോണ്‍ ഉടന്‍ വെള്ളത്തിലിട്ടു. വിമാനത്തിലെ തീ അണയ്ക്കാനുള്ള സംവിധാനം പ്രവര്‍ത്തന രഹിതമായിരുന്നുവെന്ന് അര്‍പ്പിതയും ഭര്‍ത്താവും പറഞ്ഞു. സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുന്നതില്‍ വിമാന കമ്പനി പരാജയമാണെന്ന് ചൂണ്ടികാണിച്ച് അധികൃതര്‍ക്ക് പരാതി നല്‍കുമെന്നും അവര്‍ പറഞ്ഞു. തങ്ങളുടെ തകരാറില്ലാതിരുന്ന ഫോണുകളും ജീവനക്കാര്‍ വെള്ളത്തിലിട്ടുവെന്നും ദമ്പതിമാര്‍ പറഞ്ഞു.
വെള്ളിയാഴ്ച രാവിലെ നടന്ന സംഭവം വിമാന കമ്പനി സ്ഥിരീകരിച്ചു. തീ അണച്ച് പൊടുന്നനെ സുരക്ഷാ നപടികള്‍ സ്വീകരിച്ചുവെന്നും ഹാന്റസെററുകള്‍ പരിശോധനക്ക് ശേഷം തിരിച്ചു നല്‍കുമെന്നും എയര്‍വേഴ്‌സ് അധികൃതര്‍ അറിയിച്ചു. എന്നാല്‍ തങ്ങളുടെ മൊബൈല്‍ ഫോണ്‍ തീപിടിച്ചതിനെ പറ്റി പ്രതികരിക്കുവാന്‍ സാംസങ് കമ്പനിക്കാര്‍ തയ്യാറായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല