1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 14, 2012

ഓഷ്യന്‍ ഇലവന്‍ എന്ന സിനിമ എല്ലാവരും കണ്ടു ത്രില്‍ അടിച്ചിട്ടുണ്ടാകും അല്ലേ എന്നാല്‍ ഇതാ ആ ചിത്രത്തെയും അനുകരിച്ചു ഒരു എ.ടി.എം. കൊള്ള . കവര്‍ച്ചക്കാരുടെ സംഘം നാല്പതു അടിയോളം നീളമുള്ള ടണല്‍ നിര്‍മിച്ചാണ് എ.ടി.എം അടിച്ചുമാറ്റിയത്. ഇതിനു മുന്‍പ് ആഗസ്റ്റ്‌ 2007 നാണ് കവര്‍ച്ചക്കായി ടണല്‍ ഉണ്ടാക്കിയത്. അന്ന് പക്ഷെ ഏതാനും പണിക്കാര്‍ ഈ ടണലില്‍ കാല്‍ വഴുതി പോയതിനാല്‍ ആ സംരംഭം പരാജയപ്പെടുകയായിരുന്നു. എന്നാല്‍ നിശ്ചയദൃഡരായ ഈ കള്ളന്മാര്‍ തോറ്റു പിന്മാറാന്‍ തയ്യാറാകാതെ മണ്‍വെട്ടികളും കൈവണ്ടികളും ഉപയോഗിച്ച് മറ്റൊരു തുരങ്കം ഉണ്ടാക്കുകയായിരുന്നു.

പക്ഷെ ഇപ്രാവശ്യവും കൊള്ളക്കാര്‍ക്കു ദൗര്‍ഭാഗ്യം കൂട്ടിനുണ്ടായിരുന്നു . വെറും 6000 പൌണ്ട് ആണ് എ.ടി.എം. മെഷീനില്‍ ഉണ്ടായിരുന്നത്. ചിലസമയത്ത് ഇത് 20,000 പൌണ്ട് വരെ ഉണ്ടാകും. മാഞ്ചസ്റ്റര്‍നു അടുത്ത് ഫാല്ലോ ഫീല്‍ഡിലെ ബ്ലോക്ക്‌ബസ്റ്റര്‍ സ്റ്റൊറിനുള്ളിലെ എ.ടി.എം.മില്‍ പുതു വര്ഷസമയം ആയതിനാല്‍ പൈസ കുറവായിരുന്നു. ജനുവരി നാലിന് എ.ടി.എം .കൊള്ളയടിക്കപ്പെട്ടതായി മനസിലാക്കിയ സെക്ക്യൂരിറ്റിക്കാരാണ് പോലീസില്‍ അറിയിച്ചത്. പോലീസിന്റെ അന്വേഷണത്തിലാണ് കെട്ടിടത്തിലേക്ക് വേസ്റ്റ് ലാണ്ടില നിന്നും വരുന്ന ഒരു തുരങ്കം കണ്ടു പിടിക്കപ്പെട്ടത്.

അവിടെയുള്ള ജോലിക്കാര്‍ക്കിടയില്‍ ഇത് വലിയ ചര്‍ച്ചാ വിഷയമായിക്കഴിഞ്ഞു. എല്ലാവരും മൂന്ന് വര്ഷം മുന്‍പുള്ള ആ കവര്‍ച്ചാ ശ്രമം ഓര്‍ക്കുന്നു പക്ഷെ ആ കള്ളന്മാര്‍ ഈ ശ്രമം ഉപേക്ഷിച്ചിരുന്നില്ല എന്നത് അവരുടെ അത്ഭുതകരം തന്നെയെന്ന് അവിടുത്തെ ഒരു ജീവനക്കാരന്‍ പറഞ്ഞു. ഇത്രയധികം കഷ്ട്ടപ്പെട്ട് അവസാനം ഇതിനുള്ളില്‍ ആറായിരം പൌണ്ട് മാത്രമേ ഉള്ളൂ എന്നറിയുമ്പോള്‍ അവരുടെ മുഖത്തുണ്ടായ ഭാവമാറ്റം ദൈവത്തിനു മാത്രം അറിയാം.

മാഞ്ചസ്റ്റര്‍ പോലീസിന്റെ അഭിപ്രായത്തില്‍ ജനുവരി മൂന്നിനാകണം ഈ കൊള്ള നടന്നത് . പഴയ തുരങ്കം 2007 ആഗസ്റ്റ് 23 നു ആണ് പണിക്കാര്‍ കണ്ടെത്തിയത്. പുതിയ ഇലക്ട്രിക്‌ വയറുകള്‍ക്കു വേണ്ടി കുഴികള്‍ എടുക്കുന്നതിനിടയിലാണ് ഈ തുരങ്കം ശ്രദ്ധയില്‍ പെട്ടത്. അതിനുള്ളില്‍ പിന്നീട് നടത്തിയ അന്വേഷണത്തില്‍ മറ്റു പണിയായുധങ്ങളും കണ്ടെത്തിയിരുന്നു. ഇതേ രീതിയില്‍ ഒരു കാസിനോ കൊള്ളയടിക്കുന്ന ചിത്രമായിരുന്നു ഓഷ്യന്‍സ് ഇലവന്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.